നിലമ്പൂർ: അലഞ്ഞുനടന്ന കന്നുകാലികളുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിനിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിലമ്പൂർ താലൂക്ക് ലീഗൽ സർവിസ് അതോറിറ്റിയുടെ നി ർദേശം.
പിതാവ് ചക്കാലക്കുത്തിലെ കല്ലുപറമ്പിൽ മോഹനകൃഷ്ണൻ നൽകിയ പരാതിയിലാണിത്. ജൂൺ 13നായിരുന്നു സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയെ റോഡിൽനിന്നിരുന്ന കന്നുകാലികൾ ആക്രമിച്ചത്. സാരമായി പരിക്കേറ്റതിനെത്തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാലിയുടെ ഉടമ, നഗരസഭ സെക്രട്ടറി, ചെയർപേഴ്സൻ എന്നിവരെ പ്രതിചേർത്താണ് ലീഗൽ സർവിസ് അതോറിറ്റിക്ക് പരാതി നൽകിയത്.
ചക്കാലക്കുത്ത് കൂട്ടായ്മ സ്വയംസഹായ സംഘത്തിലെ മങ്ങാട്ടുതൊടിക സുരേഷിെൻറയും വടക്കേതിൽ സുധാകരെൻറയും സഹായത്തോടെ താലൂക്ക് ലീഗൽ സർവിസ് അഭിഭാഷകൻ പി.എം. നസീർ മുഖേനയായിരുന്നു ഇത്. നഷ്ടപരിഹാര വിവരം നിലമ്പൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.