ഡി.ജി.പിയുടെ​​ പേരിൽ സാമ്പത്തിക തട്ടിപ്പ്​: നൈജീരിയൻ സ്വദേശി ഡൽഹിയിൽ പിടിയിൽ

ന്യൂഡല്‍ഹി: കേരള പൊലീസ്​ മേധാവി അനിൽകാന്തിന്‍റെ ​പേരിലയച്ച വ്യാജ വാട്​സ് ആപ്​ സന്ദേശത്തിലൂടെ കൊല്ലം കുണ്ടറ സ്വദേശിയായ അ‌ധ്യാപികയിൽനിന്ന് 14 ലക്ഷം രൂപ തട്ടിയ കേസിൽ നൈജീരിയന്‍ സ്വദേശി ​ഡൽഹിയിൽ പിടിയിൽ. ഡൽഹി ഉത്തംനഗറിർ ആനന്ദ്​ വിഹാറിൽ നിന്നും റൊമാനസ് ചിബൂച്ചി (28) എന്നയാളെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ്​ പിടികൂടിയത്.

ഡൽഹി ദ്വാരക കോടതിയിൽ ഹാജരാക്കിയ ഇയാളെ ബുധനാഴ്ച തിരുവനന്തപുരത്തെത്തിക്കും. പ്രതിയെ പിടികൂടിയതിന്​ പിന്നാ​ലെ പ്രദേശത്ത്​ താമസിക്കുന്ന​ നൈജീരിയൻ സംഘം പൊലീസിനെ തടയാൻ ശ്ര‌‌മിച്ചു. ഡൽഹി പൊലീസിന്‍റെ സഹായത്തോടെ സാഹസികമായാണ് പ്രതിയെ ​പ്രദേശത്തു നിന്നും പുറത്തെത്തിച്ചത്​. ഓൺലൈൻ ലോട്ടറി അടിച്ചെന്നും അതിന് നികുതി അടച്ചില്ലെങ്കിൽ കേസ‌െടുക്കുമെ‌ന്നും കാണിച്ച് ഡി.ജി.പിയുടെ പേരും ഫോട്ടോയും ഉപയോഗിച്ചുള്ള വാട്സ് ആപ് നമ്പറിൽ നിന്നും സ​ന്ദേശം അയച്ചായിരുന്നു തട്ടിപ്പ്​.  

Tags:    
News Summary - Financial fraud in the name of DGP: Nigerian arrested in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.