ധന പ്രതിസന്ധി; കേന്ദ്രമന്ത്രിക്ക്​ മറുപടിയുമായി സംസ്ഥാന സർക്കാർ: ‘‘കള്ളം പറഞ്ഞ് കേന്ദ്രം കേരളത്തെ കുരുക്കിയിടുന്നു’’

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേരളത്തിനെതിരെ രാജ്യസഭയിൽ നടത്തിയ പരാമർശങ്ങളിൽ മറുപടിയുമായി സംസ്ഥാന സർക്കാർ. നികുതി വിഹിതത്തിലും ഗ്രാന്‍റിലുമടക്കം വസ്​തുതവിരുദ്ധമായ കാര്യങ്ങളാണ്​ ധനമന്ത്രി ആവർത്തിക്കുന്നതെന്നാണ്​ കേരളത്തിന്‍റെ നിലപാട്​. സുപ്രീംകോടതിയിൽ നടക്കുന്ന കേസുമായി ബന്ധപ്പെട്ട്​ സംസ്ഥാനം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇക്കാര്യങ്ങൾ വിശദമായി ചൂണ്ടിക്കാട്ടി​. കേന്ദ്ര സർക്കാർ നികുതി വിഹിതം കുറച്ചതായി കേരളം ആക്ഷേപമുന്നയിച്ചിട്ടില്ല. പതിനഞ്ചാം ധനകാര്യ കമീഷൻ സംസ്ഥാനങ്ങളുടെ നികുതി വിഹിതം നിശ്ചയിച്ചതിൽ കേരളത്തിന്‌ വലിയ നീതികേട്‌ അനുഭവിക്കേണ്ടിവരുന്നെന്ന കാര്യമാണ്‌ ഉന്നയിച്ചത്‌. 

പറഞ്ഞത് പെരുപ്പിച്ച കണക്കുകൾ

എൻ.ഡി.എ സർക്കാർ കാലയളവിൽ അനുവദിച്ച നികുതി വിഹിതത്തിന്റെ കണക്കിൽ 2017-18 മുതൽ അനുവദിച്ച ജി.എസ്‌.ടി നഷ്ടപരിഹാരവും ഗ്രാന്റായാണ്‌ ചിത്രീകരിക്കുന്നു.

10 വർഷത്തിൽ നികുതി വിഹിതം അല്ലാതെയുള്ള വിവിധ കേന്ദ്ര ഗ്രാന്റുകൾ ലഭിച്ചത്‌ (കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതമുൾപ്പെടെ) 1,53,490 കോടി രൂപയാണ്​. ഇതിൽ 28,791 കോടി രൂപ ജി.എസ്‌.ടി നഷ്ടപരിഹാരത്തുകയാണ്​. ബാക്കി 1,24,698 കോടി രൂപയാണ്‌ കേന്ദ്ര ഗ്രാന്റിനത്തിലുള്ളത്‌. കേന്ദ്ര ഗ്രാന്റുകൾ 2014 നെ അപേക്ഷിച്ച്‌ എൻ.ഡി.എ കാലത്ത്‌ ഉയർന്നെന്നതും തെറ്റാണ്​. 2023-14ൽ കേന്ദ്ര സർക്കാറിന്റെ മൊത്തം ചെലവ്‌ 22.10 ലക്ഷം കോടി രൂപയായിരുന്നു. നടപ്പുവർഷം ആകെ ചെലവ്‌ 44.91 ലക്ഷം കോടിയാണ്​. അടുത്ത സാമ്പത്തിക വർഷം 47.65 കോടിയും. 2014നെ താരതമ്യം ചെയ്‌ത്‌ ഇപ്പോൾ, രാജ്യത്തിന്റെ ജി.ഡി.പിയിൽ കാലികമായ വലിയ വർധനയുണ്ടായിട്ടുണ്ട്‌. അതിനനുസരിച്ച്‌ നികുതി വരുമാനത്തിലും വർധനയുണ്ടായി.

കാപ്പെക്സിലും അവഗണന

മൂലധന നിക്ഷേപ പദ്ധതികൾക്കായുള്ള പ്രത്യേക വായ്‌പ പദ്ധതി (കാപ്പെക്‌സ്‌) യി​ലെ സംസ്ഥാന വിഹിതത്തിലെ അവകാശ വാദവും ശരിയല്ല. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അടുത്ത ഘട്ടം, കെ-ഫോൺ വഴി എല്ലാ കുടുംബത്തിനും ഇന്റർനെറ്റ്‌ കണക്ടിവിറ്റി ഉറപ്പാക്കൽ അടക്കം ഈ വർഷം നാലായിരത്തിലേറെ കോടി രൂപയുടെ പദ്ധതി കേരളം സമർപ്പിച്ചിരുന്നു. 3000 കോടി രൂപക്ക്‌ അർഹതയുണ്ടെന്ന്‌ പറഞ്ഞെങ്കിൽ പിന്നീട്‌ നിഷേധിച്ചു.

 റവന്യൂ കമ്മി ഗ്രാന്‍റ്​, വസ്തുത ഇതാണ്​

റവന്യൂ കമ്മി ഗ്രാന്റിലും ​റവന്യൂ കുറവിന്​ ആനുപാതിക പരിഗണന ലഭിച്ചില്ല. നികുതി വിഹിതം ലഭിച്ചത് കേരളത്തിന് കുറവായതിനാൽ ധനകാര്യ കമീഷൻ നിർദേശപ്രകാരം കേരളമടക്കം വിവിധ സംസ്ഥാനങ്ങൾക്ക് 37,814 കോടി റവന്യൂ കമ്മി ഗ്രാന്‍റ്​ അനുവദിച്ചിരുന്നു. എന്നാൽ പ്രത്യേക മേഖല ഗ്രാന്ററിൽ അവഗണിച്ചു. 

 പ്രത്യേക മേഖല ഗ്രാൻഡിൽ കടുത്ത വിവേചനം

17.939 ശതമാനം നികുതി വിഹിതം ലഭിക്കുന്ന ഉത്തർപ്രദേശിന്‌ അനുവദിച്ച പ്രത്യേക മേഖല ഗ്രാന്റിന്റെ എത്രയോ കുറവാണ് 1.92 ശതമാനം മാത്രം നികുതിവിഹിതം ​ലഭിക്കുന്ന കേരളത്തിന് നൽകിയുള്ളൂ

Tags:    
News Summary - financial crisis; The state government replied to the Union Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.