ഗുരുവായൂരിലെ ദർശനം: അനുമതി ലഭിച്ചത്​​ 224 പേർക്ക്​;​ എത്തിയത്​ 91 

ഗുരുവായൂര്‍: കോവിഡ് കാലത്തെ ഓൺലൈൻ ദർശനത്തോട് പ്രിയം പോരാതെ ഭക്തർ. 91 പേർ മാത്രമാണ് ബുധനാഴ്ച ദർശനത്തിനെത്തിയത്. ഓൺലൈനിൽ അപേക്ഷിച്ചതനുസരിച്ച് 224 പേർക്കാണ് ദേവസ്വം ദർശന അനുമതി നൽകിയിരുന്നത്. 

അതിൽ പകുതിപേർ പോലും എത്തിയില്ല. ചൊവ്വാഴ്ച 88 പേരാണ് എത്തിയത്. 600 പേർക്കാണ് പ്രതിദിനം ദർശന സൗകര്യം ഒരുക്കിയിട്ടുള്ളത്. ബുധനാഴ്ച ക്ഷേത്ര സന്നിധിയിൽ 20 വിവാഹം നടന്നു.  

മേല്‍ശാന്തി അഭിമുഖം 15ന്
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അടുത്ത ആറ് മാസത്തേക്കുള്ള മേല്‍ശാന്തിയെ നിയമിക്കുന്നതിനുള്ള അഭിമുഖം തിങ്കളാഴ്ച നടക്കും. ചൊവ്വാഴ്ച ഉച്ച പൂജക്ക് മുമ്പാണ് നറുക്കെടുപ്പ്. ലോക്ഡൗണ്‍ മൂലം മൂന്ന് മാസം വൈകിയാണ് മേല്‍ശാന്തി തെരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെയുണ്ടായിരുന്ന മേല്‍ശാന്തിയുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചെങ്കിലും ദേവസ്വം നീട്ടിനല്‍കുകയായിരുന്നു. 

ഏപ്രിൽ 17ന് ഇദ്ദേഹം സ്ഥാനമൊഴിഞ്ഞു. പിന്നീട് മേല്‍ശാന്തിയുടെ ചുമതല ഓതിക്കന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കി. 59 പേരാണ് മേല്‍ശാന്തി സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുള്ളത്. ഇതില്‍ തന്ത്രി നിശ്ചയിച്ച യോഗ്യത പ്രകാരം 56 പേരെ അഭിമുഖത്തിന് ക്ഷണിച്ചിട്ടുണ്ട്. സാധാരണയായി രാവിലെ അഭിമുഖം നടത്തി അര്‍ഹരായവരെ ഉള്‍പ്പെടുത്തി ഉച്ചക്ക് ക്ഷേത്രത്തില്‍ നറുക്കെടുപ്പ് നടത്തുകയാണ് പതിവ്. 

എന്നാല്‍ കോവിഡി​​െൻറ പശ്ചാത്തലത്തില്‍ കൂട്ടംകൂടാത്ത തരത്തില്‍ അഞ്ച് അപേക്ഷകര്‍ക്ക് അര മണിക്കൂര്‍ വീതമുള്ള വ്യത്യസ്ത സമയങ്ങളാണ് അഭിമുഖത്തിന് നിശ്ചയിച്ചിട്ടുള്ളത്. തന്ത്രിയാണ് അഭിമുഖം നടത്തുക. അഭിമുഖത്തി​​െൻറ പിറ്റേന്നാണ് ക്ഷേത്രത്തില്‍ ഉച്ചപൂജക്ക് ശേഷം നറുക്കെടുപ്പ്. അടുത്ത മാസം ഒന്നിനാണ് പുതിയ മേല്‍ശാന്തി സ്ഥാനമേല്‍ക്കുക. ഡിസംബര്‍ 31വരെയാണ് കാലാവധി.

Tags:    
News Summary - few people are coming to guruvayoor temple - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.