Posted On
date_range Updated On
date_range പകർച്ചപ്പനി: 15,493 പേർ കൂടി ചികിത്സ തേടി
തിരുവനന്തപുരം: സംസ്ഥാനത്ത് 15,493 പേർ കൂടി പകർച്ചപ്പനി ബാധിച്ച് ചികിത്സ തേടി. എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. മൂന്ന് മരണങ്ങളിൽ ഓരോന്ന് വീതം ഡെങ്കി, എലിപ്പനി, എച്ച്1 എൻ1 എന്നിവ കാരണമാണെന്ന് കണ്ടെത്തി. ഡെങ്കി, എലിപ്പനി ലക്ഷണങ്ങളുമായുള്ള രണ്ട് വീതവും ജപ്പാൻ ജ്വരമാണെന്ന് സംശയിക്കുന്ന ഒരു മരണവും ഇക്കൂട്ടത്തിലുണ്ട്.
ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 317 പേരും എലിപ്പനിക്ക് 11 പേരുമാണ് ചികിത്സ തേടിയത്. 10 പേരാണ് എച്ച്1എൻ1 ലക്ഷണങ്ങളുമായി തിങ്കളാഴ്ച ചികിത്സ തേടിയത്. 68 പേർക്ക് ചിക്കൻ പോക്‌സും സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.