കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിങ്​ തൊഴിലാളി മരിച്ചു

റാന്നി: നാട്ടിലിറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ്​ രക്​തംവാർന്ന്​ ടാപ്പിങ് തൊഴിലാളിയായ വയോധികന് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ ഏഴരയോടെ മന്ദിരം തെക്കേപ്പുറത്താണ് സംഭവം. തെക്കേപ്പുറം കല്ലെരികുന്നതില്‍ കെ.സി. വര്‍ഗീസാണ്​ (മാത്തുക്കുട്ടി-65) മരിച്ചത്.

തെക്കേപ്പുറം കാറ്റാടിക്കല്‍ പുരയിടത്തിലെ ടാപ്പിങ്ങിന് ശേഷം മന്ദിരം-തെക്കേപ്പുറം റോഡിലേക്ക്​ വരുന്ന വഴിയിലായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. ഭാര്യ സൂസമ്മ ഒപ്പമുണ്ടായിരുന്നെങ്കിലും ഇൗ സമയം മറ്റൊരു പുരയിടത്തിലെ റബർ പാലെടുക്കാന്‍ പോയിരുന്നു. തുടയില്‍ ആഴത്തില്‍ മുറിവേറ്റ മാത്തുക്കുട്ടിയുടെ വയര്‍ പിളര്‍ന്ന് കുടല്‍മാല പുറത്തുവന്നു. മുറിവേറ്റ മാത്തുക്കുട്ടിയുടെ അടുത്തേക്ക്​ ആരേയും അടുപ്പിക്കാതെ പന്നി ചുറ്റും കറങ്ങി നിന്നതിനാൽ ആശുപത്രിയിൽ എത്തിക്കാനും കഴിഞ്ഞില്ല. പിന്നീട് പന്നി മുറിവേറ്റ നിലയില്‍ സംഭവസ്ഥലത്തുതന്നെ വീണു ചത്തു. പന്നി എങ്ങനെയാണ് ചത്തതെന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം അന്വേഷിച്ചതി​​​െൻറ പേരിൽ നാട്ടുകാർ പ്രതിഷേധിക്കുകയും ഇത്​ സംഘര്‍ഷത്തിലെത്തുകയും ചെയ്​തു.

തേറ്റകൊണ്ടുള്ള കുത്തേറ്റ് താഴെ വീണ മാത്തുക്കുട്ടി അലറി വിളിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പന്നി വിടാതെ ആക്രമിക്കുകയായിരുന്നു. അലര്‍ച്ചകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ക്ക് ഒന്നും ചെയ്യാനായില്ല. അര മണിക്കൂറോളം പരസ്പരം ആക്രമിച്ചശേഷം മാത്തുക്കുട്ടിയും പന്നിയും മരണത്തിനു കീഴടങ്ങി. പൊലീസ് ആംബുലന്‍സില്‍ മൃതദേഹം മാറ്റാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്താതെ മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ നിലപാടെടുത്തു. പിന്നീട് റാന്നി ഫോറസ്​റ്റ്​ റേഞ്ച്​ ഓഫിസര്‍ ആര്‍. അദീഷ് എത്തിയ ശേഷമാണ് സംഘര്‍ഷത്തിന് അയവ് വന്നത്.

മാത്തുക്കുട്ടിയുടെ മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് രാവിലെ തന്നെ മാറ്റി. പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്​റ്റ്​മോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മക്കള്‍: മിനി, മിനു, മി​േൻറാ. മരുമക്കള്‍: ഷിജോ, സിമ്മി. റാന്നി സി.ഐ എസ്. ന്യൂമാന്‍, ഫോറസ്​റ്റ്​ റേഞ്ച്​ ഓഫിസര്‍ ആര്‍. അദീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്​റ്റ്​ തയാറാക്കി നടപടികള്‍ പൂര്‍ത്തിയാക്കി. സംസ്കാരം ശനിയാഴ്ച റാന്നി തോട്ടമൺ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. പന്നിയുടെ ശവവും പോസ്​റ്റ്​മാർട്ടം നടത്തി.

Tags:    
News Summary - Feral pig Attack - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.