തിരുവനന്തപുരം: നാല് വർഷ ബിരുദ കോഴ്സുകൾ മറയാക്കി ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയ കേരള- കാലിക്കറ്റ് സർbകലാശകളുടെ തീരുമാനത്തിൽ പ്രതിഷേധം ശക്തമാക്കി കെ.എസ്.യു. സമരപരിപാടികളുടെ ഭാഗമായി നാളെ (ബുധനാഴ്ച ) കേരള, കാലിക്കറ്റ് സർവകലാശാലകളുടെ കീഴിലുള്ള കോളജുകളിൽ പഠിപ്പുമുഠക്കൽ സമരം നടത്തുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ പറഞ്ഞു.
നാല് വർഷ ബിരുദ കോഴ്സുകൾ നിലവിൽ വരുമ്പോൾ ഫീസ് വർധന ഉണ്ടാവില്ലന്ന സർക്കാർ വാദം നിലനിൽക്കെയാണ് സർവകലാശാലകളുടെ ഇരുട്ടടി ഉണ്ടായിരിക്കുന്നത്. മൂന്നും, നാലും ഇരട്ടിയായാണ് ഫീസ് വർധന ഉണ്ടായിരിക്കുന്നത്.
യൂനിവേഴ്സിറ്റി സർക്കാർ കൂട്ടുകച്ചവടമാണ് ഉണ്ടായിരിക്കുന്നത്,യൂനിവേഴ്സിറ്റി ഫിനാൻസ് കമ്മിറ്റിയുടെ ഉത്തരവ് വിദ്യാർഥികളോടുള്ള വെല്ലുവിളിയാണ്.ഉന്നത വിദ്യാഭ്യാസ മന്ത്രി അടിയന്തിരമായി ഇടപെടണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.