ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കത്തോലിക്ക സഭ മുഖപത്രം: ‘എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി ക്രൈ​സ്ത​വ​സ്ഥാ​പ​ന​ങ്ങൾ ക​ണ്ടു​കെ​ട്ടാ​ൻ; തെ​ര​ഞ്ഞെ​ടു​പ്പ് സമയത്ത് പോലും ഇത് ന​ട​പ്പാക്കുന്നത് സൂചനയല്ല, കൃ​ത്യ​മാ​യ സ​ന്ദേ​ശം’

ന്യൂഡൽഹി: എഫ്.സി.ആർ.എ നിയമ ഭേദഗതിയിൽ ബി.ജെ.പിക്കെതിരെ കടുത്ത വിമർശനവുമായി കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക. ന്യൂ​ന​പ​ക്ഷ വേ​ട്ട​യ്ക്കു​ള്ള മ​റ്റൊ​രു മാ​ര​കാ​യു​ധ​മാ​ണിതെന്ന് ‘ദീപിക’ മുഖപ്രസംഗത്തിൽ പറഞ്ഞു. ക്രൈ​സ്ത​വ​സ്ഥാ​പ​ന​ങ്ങ​ളും സമ്പത്തും ക​ണ്ടു​കെ​ട്ടാ​ൻ ല​ക്ഷ്യ​മി​ടു​ന്ന എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി, സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ർ​ഗീ​യോ​ദ്ദേ​ശ്യ​പ​ര​മാ​യ നി​യ​മ​ങ്ങ​ളി​ലൊ​ന്നാ​ണ്. കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​മാ​യി​ട്ടു​പോ​ലും ഒ​രു മ​റ​യു​മി​ല്ലാ​തെ ഇ​ത്ത​രം അ​ജ​ൻ​ഡ​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഇ​തു സൂ​ച​ന​യ​ല്ല, കൃ​ത്യ​മാ​യ സ​ന്ദേ​ശ​മാ​ണ്. സം​ഘ​പ​രി​വാ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ, മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം, എ​ഫ്സി​ആ​ർ​എ, ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നി​ലെ അം​ഗ​ത്വ​നി​ഷേ​ധം... ക്രൈ​സ്ത​വ​രെ​ക്കു​റി​ച്ചു ബി​ജെ​പി ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നു പ​റ​യാ​നാ​കി​ല്ല -മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

‘ലോ​ക്സ​ഭ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​വ​ത​രി​പ്പി​ച്ച എ​ഫ്.സി.​ആ​ർ.​എ (വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ) ഭേ​ദ​ഗ​തി ബി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ, പ്ര​ത്യേ​കി​ച്ച് ന്യൂ​ന​പ​ക്ഷ വേ​ട്ട​യ്ക്കു​ള്ള മ​റ്റൊ​രു മാ​ര​കാ​യു​ധ​മാ​ണ്. വി​ദേ​ശ​ഫ​ണ്ട് സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ എ​ഫ്സി​ആ​ർ​എ ലൈ​സ​ൻ​സ് പു​തു​ക്കി​ക്കി​ട്ടാ​തി​രി​ക്കു​ക​യോ റ​ദ്ദാ​ക്കി​യ ലൈ​സ​ൻ​സ് പു​നഃ​സ്ഥാ​പി​ക്കാ​തി​രി​ക്കു​ക​യോ നി​ല​വി​ലു​ള്ള ലൈ​സ​ൻ​സ് സ​റ​ണ്ട​ർ ചെ​യ്യു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ഇ​ത്ത​രം ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു വി​ക​സി​പ്പി​ച്ചി​ട്ടു​ള്ള ആ​സ്തി​ക​ൾ സ​ർ​ക്കാ​രി​നു ക​ണ്ടു​കെ​ട്ടാ​മെ​ന്നാ​ണ് ഭേ​ദ​ഗ​തി.

ഫ​ണ്ട് ത​ട്ടി​പ്പ് ഉ​ൾ​പ്പെ​ടെ ന​ട​ത്തി നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക​ല്ലേ പേ​ടി​ക്കേ​ണ്ട​തു​ള്ളൂ എ​ന്നു പ​റ​ഞ്ഞ് ബി​ജെ​പി ഭ​ക്ത​ജ​ന​സം​ഘം നാ​വ​ട​ക്കു​ന്ന​തി​നു മു​ന്പ്, ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ് റാ​യി ലോ​ക്സ​ഭ​യി​ൽ കാ​ര്യം തെ​ളി​ച്ച​ങ്ങു പ​റ​ഞ്ഞു. “നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​രെ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.” പ​ക്ഷേ, ഇ​വ​രു​ടെ ഭ​ക്ത​ർ​ക്കു യു​ക്തി വേ​ണ്ട​ല്ലോ! ക്രൈ​സ്ത​വ​സ്ഥാ​പ​ന​ങ്ങ​ളും സമ്പത്തും ക​ണ്ടു​കെ​ട്ടാ​ൻ ല​ക്ഷ്യ​മി​ടു​ന്ന എ​ഫ്സി​ആ​ർ​എ ഭേ​ദ​ഗ​തി സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ർ​ഗീ​യോ​ദ്ദേ​ശ്യ​പ​ര​മാ​യ നി​യ​മ​ങ്ങ​ളി​ലൊ​ന്നാ​ണ്.

കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​മാ​യി​ട്ടു​പോ​ലും ഒ​രു മ​റ​യു​മി​ല്ലാ​തെ ഇ​ത്ത​രം അ​ജ​ൻ​ഡ​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഇ​തു സൂ​ച​ന​യ​ല്ല, കൃ​ത്യ​മാ​യ സ​ന്ദേ​ശ​മാ​ണ്. സം​ഘ​പ​രി​വാ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ, മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം, എ​ഫ്സി​ആ​ർ​എ, ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നി​ലെ അം​ഗ​ത്വ​നി​ഷേ​ധം... ക്രൈ​സ്ത​വ​രെ​ക്കു​റി​ച്ചു ബി​ജെ​പി ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നു പ​റ​യാ​നാ​കി​ല്ല. ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നി​ൽ ഒ​രു ക്രി​സ്ത്യാ​നി വ​ന്നി​ട്ടെ​ന്താ എ​ന്ന ചോ​ദ്യ​വും അ​ർ​ഥ​മു​ള്ള​താ​ണ്. ന്യൂ​ഡ​ൽ​ഹി ലോ​ധി റോ​ഡി​ലെ, അ​ധ്യ​ക്ഷ​നും ആ​വ​ശ്യ​ത്തി​ന് അം​ഗ​ങ്ങ​ളു​മി​ല്ലാ​ത്ത ആ ​ഓ​ഫീ​സി​ൽ ഒ​രു ക്രി​സ്ത്യ​ൻ നാ​മ​ധാ​രി​കൂ​ടി വ​ന്നി​ട്ട് പ്ര​ത്യേ​കി​ച്ചൊ​ന്നു​മി​ല്ല. പ​ക്ഷേ, ത​ങ്ങ​ൾ ക്രൈ​സ്ത​വ​രെ തു​ല്യ​രാ​യി കാ​ണു​ന്നു​ണ്ടെ​ന്നു വാ​ദി​ക്കാ​നെ​ങ്കി​ലും ബി​ജെ​പി​ക്കൊ​രു ക​ച്ചി​ത്തു​രു​മ്പാ​കു​മാ​യി​രു​ന്നു’ -‘ദീപിക’ പറയുന്നു.

‘ഒ​രു​വ​ശ​ത്ത് സം​ഘ​പ​രി​വാ​റി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളും, മ​റു​വ​ശ​ത്ത് മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന​നി​യ​മം, എ​ഫ്സി​ആ​ർ​എ തു​ട​ങ്ങി ക്രൈ​സ്ത​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ല​ക്ഷ്യ​മാ​ക്കി​യു​ള്ള നി​യ​മ​ങ്ങ​ളും ഭേ​ദ​ഗ​തി​ക​ളും ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കെ, ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ​ത​ന്നെ കേ​വ​ല​മൊ​രു ഔ​ദ്യോ​ഗി​ക​ത​യാ​യി ചു​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

എ​ങ്കി​ലും, ബി​ജെ​പി ഭ​ര​ണ​ത്തി​ൽ നി​ര​ന്ത​രം പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ​ക്ക് ‘മ​ൻ കി ​ബാ​ത്തു’​ക​ളി​ൽ വി​ട്ടു​പോ​കു​ന്ന​വ ചൂ​ണ്ടി​ക്കാ​ണി​ക്കാ​തെ വ​യ്യ. മു​സ്‌​ലിം, പാ​ഴ്സി മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ര​ണ്ടു​പേ​രെ ക​ഴി​ഞ്ഞ​ദി​വ​സം ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നി​ൽ നി​യ​മി​ച്ചെ​ങ്കി​ലും ക്രൈ​സ്ത​വ പ്ര​തി​നി​ധി​യി​ല്ല.

ന്യൂ​ന​പ​ക്ഷ​കാ​ര്യ സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ 2020ൽ ​ക​മ്മീ​ഷ​നി​ലെ സ്ഥാ​നം ഒ​ഴി​ഞ്ഞ​തു മു​ത​ൽ ക്രൈ​സ്ത​വ വി​ഭാ​ഗ​ത്തി​ന്‍റെ പ്രാ​തി​നി​ധ്യം ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ആ​റു വ​ർ​ഷ​മാ​യി ഇ​താ​ണു സ്ഥി​തി. 2025 ഏ​പ്രി​ൽ 12ന് ​ഇ​ക്ബാ​ൽ സിം​ഗ് ലാ​ൽ​പു​ര ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​സ്ഥാ​നം ഒ​ഴി​ഞ്ഞ​ശേ​ഷം അ​തും നി​ക​ത്തി​യി​ട്ടി​ല്ല.

എ​ല്ലാ ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും വ്യ​ക്തി​ഗ​ത സാ​ന്നി​ധ്യം നി​യ​മ​പ​ര​മാ​യി നി​ർ​ബ​ന്ധ​മ​ല്ലെ​ങ്കി​ലും തു​ല്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ക്രൈ​സ്ത​വ​രെ ദേ​ശീ​യ​ത​ല​ത്തി​ൽ കേ​ൾ​ക്കു​ന്ന​തി​നും ക്രൈ​സ്ത​വ പ്ര​തി​നി​ധി​യു​ടെ സാ​ന്നി​ധ്യം അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് സ​ഭാ പ്ര​തി​നി​ധി​ക​ള​ട​ക്കം നി​ര​വ​ധി ത​വ​ണ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പ​ക്ഷേ, ഒ​രു വി​ല​യും കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ടു​ത്തി​ല്ല. ഒ​ടു​വി​ൽ കോ​ട​തി ഇ​ട​പെ​ട്ടു. ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക സ​ത്യ​വാ​ങ്മൂ​ലം ഹാ​ജ​രാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി കോ​ട​തി​യെ പ​രി​ഹ​സി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.

കോ​ട​തി ര​ണ്ടാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് മു​സ്‌​ലിം, പാ​ഴ്സി വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ര​ണ്ടു​പേ​രെ ഇ​പ്പോ​ൾ തി​ര​ക്കി​ട്ടു നി​യ​മി​ച്ച​ത്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ പ​രി​ഹ​സി​ക്കു​ന്ന​തു​പോ​ലെ കോ​ട​തി​യെ പ​രി​ഹ​സി​ക്കാ​നാ​കി​ല്ല​ല്ലോ.

കോ​ട​തി​ക​ളു​ടെ ഇ​ട​പെ​ട​ലി​ല്ലെ​ങ്കി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു നീ​തി അ​പ്രാ​പ്യ​മാ​കു​ന്ന ഒ​രു ഭ​ര​ണ​കാ​ല​മാ​ണ്. പാ​ർ​ല​മെ​ന്‍റ് നി​യ​മ​ത്തി​ലൂ​ടെ പാ​സാ​ക്കി​യ ഒ​രു ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ത്തെ ഇ​ത്ത​ര​ത്തി​ൽ നി​ർ​ജീ​വ​മാ​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്നാ​ണ് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല, മ​ത​രാ​ഷ്‌​ട്ര​ങ്ങ​ൾ​ക്കു സ​മാ​ന​മാ​യ രീ​തി​യി​ൽ ഏ​തൊ​രു വ​ർ​ഗീ​യ​വാ​ദി​ക്കും ന്യൂ​ന​പ​ക്ഷ ‌വേ​ട്ട​യ്ക്ക് അ​വ​സ​ര​മൊ​രു​ക്കി​യ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം ഭ​ര​ണ​ഘ​ട​ന​യെ എ​ന്നേ നോ​ക്കു​കു​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞു.

ക്രൈ​സ്ത​വ​മ​ത​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്യു​ന്ന​വ​രെ പ​ട്ടി​ക​ജാ​തി (എ​സ്‌​സി) വി​ഭാ​ഗ​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്ന ആ​ന്ധ്ര​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി ശ​രി​വ​ച്ച​ത് ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ്. ദ​ലി​ത​ർ​ക്കു മ​ത​ഭേ​ദ​മി​ല്ലാ​തെ തു​ല്യ​നീ​തി ന​ൽ​കി​യി​രു​ന്ന ഭ​ര​ണ​ഘ​ട​ന​യി​ൽ പാ​ർ​ല​മെ​ന്‍റ് വ​രു​ത്തി​യ ഭേ​ദ​ഗ​തി​ക​ൾ നി​ല​നി​ൽ​ക്കേ, കോ​ട​തി​ക​ളി​ൽ​നി​ന്ന് മ​റ്റൊ​രു വി​ധി ഉ​ണ്ടാ​കി​ല്ല’ -മുഖപ്രസംഗത്തിൽ പറഞ്ഞു. 

Tags:    
News Summary - fcra amendment bill 2026: deepika daily against bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.