പരാതി പിൻവലിച്ച്​ മാപ്പ്​ പറയണം; ലൂസി കളപ്പുര​ക്കെതിരെ വീണ്ടും സഭ

വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ വീണ്ടും ഭീഷണി കത്തുമായി സഭ. സഭാ അധികൃതർക്കെതിരെ നൽകിയ പരാതികൾ പിൻവലി ക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസിക്ക് എഫ്​.സി.സി സുപ്പീരിയര്‍ ജനറല്‍ ആന്‍ ജോസഫാണ് കത്ത് അയച്ചിരിക്കു ന്നത്.

സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ തള്ളിയ സാഹചര്യത് തില്‍ സഭയില്‍ നിന്ന് പുറത്തുപോകുകയോ അല്ലെങ്കില്‍ സഭക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍, രണ്ട് പൊലീസ് പരാതികള്‍ തുടങ്ങിയവ പിന്‍വലിച്ച് പരസ്യമായി മാപ്പുപറയുകയോ ചെയ്യണമെന്നാണ്​ കത്തിൽ ആവശ്യപ്പെടുന്നത്​. സഭാംഗങ്ങൾക്ക്​ എതിരായ പരാമർശത്തിൽ മാപ്പ്​ പറഞ്ഞ്​​ അത് മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. പൊലീസിന്​ നൽകിയ പരാതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാൽ പൊലീസിൽ നൽകിയ പരാതി പിൻവലിക്കാൻ തയാറല്ലെന്ന്​ സിസ്റ്റർ ലൂസി കളപ്പുര അറിയിച്ചു. സഭാംഗങ്ങളിൽ പലതരത്തിലുള്ള ഭീഷണിയുള്ളതിനാലാണ്​ പരാതി നൽകിയത്​. തനിക്കെതിരെ നിരന്തരം സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ദുഷ്​പ്രചരണങ്ങൾ നടത്തുകയും ചെയ്​തിരുന്നു. താൻ പരസ്യമായി മാപ്പ്​ പറയണമെന്നാണ്​ സഭ ആവശ്യപ്പെടുന്നത്​. തന്നോട്​ സഭാംഗങ്ങൾ നടത്തിയ ദ്രോഹങ്ങൾക്ക്​ അവരാണ്​ ക്ഷമചോദിക്കേണ്ടതെന്നും എന്തുവന്നാലും മഠം വിട്ടിറങ്ങില്ലെന്നും സിസ്​റ്റർ ലൂസി പ്രതികരിച്ച​ു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കൊച്ചി വഞ്ചി സ്ക്വയറിൽ നടത്തിയ സമരത്തിൽ പങ്കെടുക്കുകയും ഇരക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്​തതോടെയാണ്​ സിസ്റ്റർ ലൂസിക്കെതിരെ സഭയിൽ നിന്നുള്ള പ്രത്യക്ഷ എതിർപ്പുകൾ ശക്തമായത്.

Tags:    
News Summary - FCC sent letter against Sister Lusy Kalappura - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.