നരിക്കുനി കെ.എസ്​.ഇ.ബിയിൽ കാഷ്യറായി ജോലി ആരംഭിച്ച ഫാത്തിമ റുക്സാന

നരിക്കുനി: ദേശീയ വനിത വോളി താരം ഇനി നരിക്കുനി കെ.എസ്​.ഇ.ബിക്ക് സ്വന്തം. ദേശീയ വോളിബാൾ വനിത താരവും പത്ത് വർഷത്തെ ഇടവേളക്കുശേഷം കേരളത്തെ ദേശീയ കിരീടത്തിലേക്ക് നയിച്ച മികച്ച കളിക്കാരിയുമായ ഫാത്തിമ റുക്സാന ഇനി നരിക്കുനി കെ.എസ്​.ഇ.ബിയിൽ കാഷ്യറായി ജോലി ചെയ്യും. പുന്നശ്ശേരി കണ്ടോത്ത് പാറ സ്വദേശി പുറായിൽ അബ്്ദുൽ റസാഖി​െൻറ മകളാണ് റുക്സാന. 2019 ജനുവരിയിൽ ചെന്നൈയിൽ നടന്ന ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പത്ത് വർഷത്തെ ഇടവേളക്കുശേഷം കേരളത്തിന് കിരീടം ലഭിക്കാൻ പ്രയത്നിച്ച ടീമി​െൻറ നെടുംതൂണായിരുന്നു ഈ വോളി താരം.

അതോടെ റുക്്സാന ജൂനിയർ ഇന്ത്യൻ ടീം അംഗവുമായി. 2015ൽ ദേശീയ ഗെയിംസിൽ സ്വർണം നേടിയ കേരള ടീമിലുമുണ്ടായിരുന്നു റുക്സാന. കഴിഞ്ഞ അഞ്ചുവർഷമായി കെ.എസ്​.ഇ.ബിക്ക് വേണ്ടി കളിക്കളത്തിലായിരുന്നു. സർക്കാർ നയത്തി​െൻറ ഭാഗമായി, കായിക താരങ്ങൾക്ക് ജോലി എന്ന നിലയിലാണ് ഗവ. സർവിസിലെത്തിയത്. ഒരു മാസം മുമ്പ്്് കോവിഡ് കാലത്താണ് കുറ്റിക്കാട്ടൂർ സദ്ഭാവന സ്​കൂൾ അധ്യാപകൻ മമ്പാട് സ്വദേശി ഷഹീർ ഇസ്​ഹാനെ വിവാഹം കഴിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.