ആലപ്പുഴയിൽ പിതാവ് മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ആലപ്പുഴ: ഓമനപ്പുഴയിൽ പിതാവ് മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. 28 വയസായ മകൾ ഏയ്ഞ്ചൽ ജാസ്മിനെയാണ് പിതാവ് കൊലപ്പെടുത്തിയത്. പ്രതി ഫ്രാൻസിസ് പൊലീസ് കസ്റ്റഡിയിലാണ്. ഭർത്താവുമായി പിണങ്ങി കുറച്ചുനാളുകളായി മകൾ സ്വന്തം വീട്ടിലായിരുന്നു താമസം.

ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. സ്വാഭാവിക മരണമാണെന്നും ഹാർട്ട് അറ്റാക്ക് മൂലം മരിച്ചുവെന്നായിരുന്നു ആദ്യം വീട്ടുകാർ പറഞ്ഞിരുന്നത്. നാട്ടുകാർ പോസ്റ്റ്മോർട്ടം ആവശ്യപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ കഴുത്തിൽ തോർത്ത് മുറുക്കി കൊല്ലുകയായിരുന്നുവെന്ന് ജിസ്മോൻ സമ്മതിക്കുകയായിരുന്നു.

വഴക്കിനെ തുടർന്നാണ് മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പിതാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 

Tags:    
News Summary - Father strangles daughter to death in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.