Representational Image

മൂന്നാറിൽ മാതാവ് ഉപേക്ഷിച്ച മകളെ പിതാവ് പീഡിപ്പിച്ചു; പ്രതിക്ക് ജീവിതാവസാനംവരെ തടവ്

അടിമാലി: മകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ കോടതി ജീവിതാവസാനം വരെ കഠിന തടവിന് ശിക്ഷിച്ചു. മൂന്നാറിലെ തോട്ടം മേഖലയിൽനിന്നുള്ള 31കാരനെയാണ്​ മൂന്ന്​ ജീവപര്യന്തം കഠിനതടവും 5.70 ലക്ഷം രൂപ പിഴയും കൂടാതെ പോക്സോ നിയമത്തിലെയും ഇന്ത്യൻ പീനൽ കോഡിലെയും വിവിധ വകുപ്പുകൾ പ്രകാരം 36 വർഷം കഠിനതടവിനും ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി പി.എ. സിറാജുദ്ദീൻ ശിക്ഷിച്ചത്.

2021- 2022ലാണ്​ കേസിനാസ്പദമായ സംഭവം. പ്രതിയുടെ മാതാപിതാക്കളോടൊപ്പമാണ് പീഡനത്തിന് ഇരയായ കുട്ടി താമസിച്ചിരുന്നത്. മാതാവ്​ കുട്ടിയെയും പ്രതിയെയും നേരത്തേ ഉപേക്ഷിച്ച് പോയിരുന്നു. പലതവണ പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തു. പുറത്ത്​ പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടി വിവരം സ്കൂളിലെ സുഹൃത്തിനോടും കൗൺസലറോടും പറഞ്ഞു. സ്കൂളിൽനിന്ന്​ വിവരം അറിയിച്ചതിനെത്തുടർന്നാണ്​ പൊലീസ്​ കേസെടുത്തത്​.

മറയൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന ബിജോയാണ്​ അന്വേഷിച്ച്​ കുറ്റപത്രം സമർപ്പിച്ചത്. പ്രതി പിഴ അടച്ചാൽ കുട്ടിക്ക് നൽകാനും ഉത്തരവായിട്ടുണ്ട്. കൂടാതെ ഇടുക്കി ജില്ല ലീഗൽ സർവിസസ്​ അതോറിറ്റിയോട് കോമ്പൻസേഷൻ സ്കീമിൽനിന്ന്​ കുട്ടിക്ക് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവായി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിജു കെ. ദാസ് ഹാജരായി.

Tags:    
News Summary - Father sentenced to life in jail for torturing daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.