representative image
Posted On
date_range Updated On
date_range കൊല്ലത്ത് പിതാവ് കാർ പൂട്ടിപ്പോയി; പൊരിവെയിലിൽ ബുദ്ധിമുട്ടിയ പിഞ്ചുകുഞ്ഞിനെ ഗ്ലാസ് പൊട്ടിച്ച് രക്ഷിച്ചു
കുണ്ടറ (കൊല്ലം): രണ്ട് വയസ്സ് പ്രായമുള്ള കുഞ്ഞിനെ കാറിലിരുത്തി പിതാവ് പൂട്ടിപ്പോയി. കാറിൽ വിയർത്ത് ബുദ്ധിമുട്ടുന്ന കുഞ്ഞിനെ കണ്ട നാട്ടുകാർ ഡോറിെൻറ ഗ്ലാസ് തകർത്ത് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെ ആശുപത്രിമുക്കിലെ ഹോം അപ്ലൈയൻസസിന് മുന്നിലായിരുന്നു സംഭവം.
പുനുക്കുന്നൂർ കന്യാകുഴി സ്വദേശിയാണ് കുഞ്ഞിനെ കാറിലിരുത്തി പോയത്. ഹോം അപ്ലയൻസസിലെ ജീവനക്കാർ കുഞ്ഞിനെ തണുത്ത സ്ഥലത്തേക്ക് മാറ്റി സാന്ത്വനിപ്പിച്ചു. ഒരു മണിക്കൂറിന് ശേഷം എത്തിയ പിതാവ് കുഞ്ഞിനെ രക്ഷിച്ചവരോട് തട്ടിക്കയറി. നാട്ടുകാർ അറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും കുഞ്ഞിനെ വീട്ടുകാരെ ഏൽപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.