പി.​പി.​ഇ കി​റ്റ് ധ​രി​ച്ച് വിദ്യാർഥിനി എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തു​ന്നു

കോവിഡ് ബാധിച്ച്​ അച്ഛൻ മരിച്ചു; പി.പി.ഇ കിറ്റ് ധരിച്ച്​ മകൾ പരീക്ഷ എഴുതി

മാ​വേ​ലി​ക്ക​ര: കോ​വി​ഡ് ബാ​ധി​ത​നാ​യി അ​ച്ഛ​ൻ മ​രി​ച്ചു, വേ​ദ​ന​യോ​ടെ കോ​വി​ഡ് ബാ​ധി​ത​യാ​യ മ​ക​ൾ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തി. ചെ​ട്ടി​കു​ള​ങ്ങ​ര കൈ​ത​വ​ട​ക്ക് ചെ​മ്പോ​ലി​ൽ രാ​മ​നി​ല​യം ആ​ർ. ജ​യ​ച​ന്ദ്ര​നാ​ണ്​ (45) കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ജ​യ​ച​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​ന്​ പി​ന്നാ​ലെ മ​ക​ൾക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

വീ​ട്ടി​ൽ ക്വാ​റ​ൻ​റീ​നി​ൽ ഇ​രു​ന്ന വിദ്യാർഥിനി പി.​പി.​ഇ കി​റ്റ് ധ​രി​ച്ചെ​ത്തി ചെ​ട്ടി​കു​ള​ങ്ങ​ര എ​ച്ച്.​എ​സ്.​എ​സി​ലാണ്​ സാ​മൂ​ഹി​ക​ശാ​സ്ത്രം പ​രീ​ക്ഷ എ​ഴു​തി​യ​ത്. ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​ശ്രീ​ജി​ത്, ചെ​ട്ടി​കു​ള​ങ്ങ​ര എ​ച്ച്. എ​സ്.​എ​സ് പ്ര​ഥ​മ അ​ധ്യാ​പി​ക എ​സ്.​രാ​ജ​ശ്രീ, ക്ലാ​സ് ടീ​ച്ച​ർ പി.​ജെ. ല​ക്ഷ്മി, പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ ഗോ​പ​ൻ ഗോ​കു​ലം, സ്​​റ്റാ​ഫും ബ​ന്ധു​വു​മാ​യ ദേ​വീ​ദാ​സ​ൻ എ​ന്നി​വ​ർ സ്നേ​ഹ​പൂ​ർ​വം നി​ർ​ബ​ന്ധി​ച്ചാ​ണ്​ പ​രീ​ക്ഷ​ക്കെ​ത്തി​ച്ച​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ ജ​യ​ച​ന്ദ്ര​െൻറ സം​സ്കാ​രം ന​ട​ത്തി. ജ​യ​ച​ന്ദ്ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ പ​രി​ച​രി​ക്കാ​നെ​ത്തി​യ ഭാ​ര്യ മാ​യ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച്​ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യി​രു​ന്നു. 

Tags:    
News Summary - Father dies of Kovid; The daughter wrote the exam wearing a PPE kit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.