അലവി, നിജാസ്
Posted On
date_range Updated On
date_range പോക്സോ കേസിൽ പിതാവും മകനും അറസ്റ്റിൽ
മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ രണ്ടുപേരെ മേപ്പാടി പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്. ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
വടുവൻചാൽ കാടാശ്ശേരി അമ്പലശ്ശേരി വീട്ടിൽ അലവി (69), ഇയാളുടെ മകനായ നിജാസ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം രണ്ടു വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തു.
കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.കെ. വിപിൻ, ഹഫ്സ്, ഷമീർ, ഷബീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.