കൊച്ചി: അധികൃതരുടെ അനുവാദമില്ലാതെ വൻതോതിൽ കൃഷിയിടങ്ങൾ നികത്തിയശേഷം നിയമപരമായ സാധൂകരണത്തിന് അനുമതി തേടുന്നത് അനുവദിക്കാനാവില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. കേരള ഭൂവിനിയോഗ ചട്ടം, ജലജ ദിലീപ് കേസിലെ സുപ്രീംകോടതി ഉത്തരവ്, ഭൂവിനിയോഗ ചട്ടത്തിെൻറ അടിസ്ഥാനത്തിലുള്ള നിർേദശങ്ങൾ എന്നിവയുടെ പേരിൽ വൻതോതിൽ കൃഷി ഭൂമി നികത്താൻ കലക്ടർക്ക് അനുമതി നൽകാനാവില്ല. ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് 2016 ഡിസംബറിൽ പുറത്തിറക്കിയ സർക്കുലറെന്നും ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
വൻതോതിൽ കൃഷിയിടങ്ങൾ നികത്തുന്നത് തടഞ്ഞ് 2002 ഫെബ്രുവരിയിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭൂവിനിയോഗ ചട്ടത്തിെൻറ അടിസ്ഥാനത്തിലുള്ള ഇൗ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചതുമാണ്. മുനിസിപ്പൽ, കോർപറേഷൻ മേഖലകളിൽ അഞ്ച് സെൻറിനും പഞ്ചായത്തുകളിൽ 10 സെൻറിനും മുകളിൽ നികത്താൻ കലക്ടർമാർക്ക് അനുമതി നൽകാനാവില്ല.
അപേക്ഷ പരിഗണിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ നിർദേശങ്ങൾ മറികടന്ന് ആർ.ഡി.ഒമാർക്ക് പ്രവർത്തിക്കാനാവില്ല. കൃഷിയാവശ്യങ്ങൾക്കുവേണ്ടി കൃഷിഭൂമി ഉപയോഗിക്കുന്ന സാഹചര്യമൊരുക്കാനാണ് ഭൂവിനിയോഗ ചട്ടം കൊണ്ടുവന്നത്. അല്ലാതെ വൻകിട വാണിജ്യ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കാനല്ല. വൻതോതിൽ കൃഷിഭൂമി നികത്താനോ നികത്തിയ ഭൂമിയിൽ നിർമാണത്തിനോ അനുമതി നൽകാനാവില്ല. ഇതുസംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പിെൻറ സർക്കുലറുകളുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
2016 ഡിസംബറിലെ സർക്കുലർ ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹരജികളിലാണ് സർക്കാറിെൻറ വിശദീകരണം. തിങ്കളാഴ്ച മുതൽ വിശദമായ വാദംകേൾക്കാൻ ഹരജികൾ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.