തൃശൂര്‍: വരള്‍ച്ചയില്‍ കേരളം വലയുമ്പോള്‍ ദേശീയ കാര്ഷികോല്പാദനം സര്‍വകാല െറക്കോഡിൽ. 278.38 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് 2016 - 17 വര്‍ഷത്തില്‍ രാജ്യത്ത് ഉൽപാദിപ്പിച്ചത്. 2015 - 16നെ അപേക്ഷിച്ച് 8.7 ശതമാനത്തിെൻറ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 21.81 ദശലക്ഷം ടണ്‍ കൂടുതല്‍ വിളവെടുപ്പാണ് ഉണ്ടായത്. കേരളത്തിനോട് കരുണ കാണിക്കാത്ത കാലവര്‍ഷം ദേശീയതലത്തില്‍ ശരാശരി ലഭിച്ചതാണ് ഭക്ഷ്യോല്പാദനം കുതിക്കാന്‍ ഇടയാക്കിയത്.നല്ല മഴ ലഭിച്ച 2013 - 14 വര്‍ഷത്തില്‍ രാജ്യത്തെ മുഖ്യാഹാരമായ ഗോതമ്പ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.2 ദശലക്ഷം ടണ്‍ അധികം ലഭിച്ചു.
97.44 ദശലക്ഷം ടണ്‍ ഗോതമ്പാണ്രാജ്യത്തെ മധ്യ- ഉത്തര മേഖലകളില്‍ വിളയിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷമിത് 92.29 ആയിരുന്നു. നെല്ലുൽപാദനത്തിലും വന്‍ കുതിച്ചുചാട്ടമാണുള്ളത്. 109.15 ദശലക്ഷം ടണ്‍ നെല്ലാണ് ഇക്കുറി വിളവെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4.74 ദശലക്ഷം ടണ്ണിെൻറ വർധന. ചോളം, റാഗി, ബാര്‍ളി, കടല, പയര്‍ അടക്കം ധാന്യങ്ങളിലും കുതിപ്പ് പ്രകടമാണ്. ഇപ്പോഴത്തെ അവസ്ഥയിൽ പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കിലും അടുത്തവര്‍ഷം കഴിഞ്ഞുകൂടാനാവശ്യമായ ഭക്ഷ്യധാന്യം ശേഖരിക്കാനാവുമെന്നാണ് വിലയിരുത്തൽ.
ജൂലൈയില്‍ കൃത്യമായ ഇടവേളകളില്‍ മഴ ലഭിച്ചതാണ് കാര്യങ്ങള്‍ അനുകൂലമാവാന്‍ കാരണമെന്ന് കാലാവസ്ഥ ഗവേഷകനായ ഡോ.സി.എസ്. ഗോപകുമാർ മാധ്യമത്തോട് പറഞ്ഞു. എന്നാൽ ദേശീയ തലത്തിൽ കാര്യങ്ങള്‍ അനുകൂലമാണെങ്കിലും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ 85 ശതമാനം കാര്ഷികോൽപാദന കമ്മിയാണ് രേഖപ്പെടുത്തിയത്. 40 ദശലക്ഷം ടണ്‍ വേണ്ടിടത്ത് ഏഴ് ദശലക്ഷം ടണ്‍ മാത്രമാണ് ഉൽപാദിപ്പിക്കാനായത്.
2020ഒാടെ 310 ദശലക്ഷം ടണ്‍ കാര്ഷികോൽപാദനമാണ് രാജ്യം ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷത്തിന് സമാനം എട്ട് ശതമാനത്തില്‍ അധികം ഉൽപാദനം വർധിച്ചാല്‍ മാത്രമെ ലക്ഷ്യത്തില്‍ എത്താനാവൂ. എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പരിശോധിച്ചാല്‍ ലക്ഷ്യം വിദൂര സ്വപ്നം മാത്രമാണ്.രാജ്യത്തെ കാര്ഷികോൽപാദനം പ്രതിവര്‍ഷം നാലു ശതമാനത്തിെൻറ വളര്‍ച്ച നിരക്കാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ നാലുവര്‍ഷം കൊണ്ട് 12 ശതമാനം വർധനയാണ് കണക്കാക്കുന്നത്. ഇത് 15 വരെ ഉയരാനും ഇടയുണ്ട്. എന്നാല്‍ 1950കളിലെ 50 ദശലക്ഷം ടണ്‍ ഉൽപാദനത്തില് നിന്നുമാണ് ഇത്രയധികം മുന്നേറ്റം ഉണ്ടാക്കാനായിരിക്കുന്നത്. സാങ്കേതിക വിദ്യയുടെ വ്യാപനവും അത്യുല്പാദനശേഷിയുള്ള വിത്തുകളുടെ ഉപയോഗവും കൃത്യമായ കാലാവസ്ഥ നിരീക്ഷണവുമാണ് രാജ്യത്തെ കാര്‍ഷിക കുതിപ്പിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.