തിരുവനന്തപുരം: കര്‍ഷക കടാശ്വാസത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ ന ീട്ടിയതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍. അപേക്ഷ സമയപരിധി ഇന്നലെ അവസാനിക്കാനിരി ക്കുകയായിരുന്നു. പല കാരണങ്ങളാല്‍ അപേക്ഷിക്കാനാകാത്ത കര്‍ഷകര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്ന് ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. 2018െല മഹാപ്രളയത്തില്‍ വന്‍തോതില്‍ കൃഷി നശിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 21 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഇടുക്കി, വയനാട് ജില്ലകളില്‍ ഒമ്പത് വീതവും കണ്ണൂരില്‍ രണ്ടും കാസര്‍കോട് ഒന്നും ആത്മഹത്യ ഉണ്ടായി.
വിര്‍ജിൻ കോക്കനട്ട് ഓയില്‍ ഉല്പാദനം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ യൂനിറ്റുകള്‍ ആരംഭിക്കുമെന്നും മന്ത്രി സഭയിൽ അറിയിച്ചു. വിര്‍ജിൻ കോക്കനട്ട് ഓയിലിെൻറ പ്രാധാന്യം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാനത്ത് നിലവില്‍ 50 ലക്ഷത്തോളം നാളികേര കര്‍ഷകരുണ്ട്. നാളികേര വികസനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിയെങ്കിലും ഫലം ലഭിച്ചില്ല.
കെട്ടിട നിര്‍മാണത്തിനും മറ്റ് കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുമായി തെങ്ങിന്തോപ്പുകള് ഉപയോഗിക്കപ്പെട്ടതും ശാസ്ത്രീയ കൃഷി രീതികള്‍ അവലംബിക്കുന്നതിനുള്ള വൈമുഖ്യവും തെങ്ങിനെ ബാധിക്കുന്ന രോഗങ്ങളും വിപണിയിലെ വിലസ്ഥിരത ഇല്ലായ്മയും പദ്ധതികളെ പിന്നോട്ടടിച്ചു. സംസ്ഥാനത്ത് നാളികേര വിസ്തൃതി നിലവില്‍ 7.81 ഹെക്ടറും ഉൽപാദനക്ഷമത ഹെക്ടറിന് 6889 നാളികേരവുമാണ്. ഇത് 8500-9000 ആയി വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെങ്ങുകയറ്റത്തിന് മോട്ടോര്‍ അധിഷ്ഠിത യന്ത്രം വികസിപ്പിക്കുന്നത് അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.