Posted On
date_range Updated On
date_range കർഷകെൻറ ആത്മഹത്യ: വില്ലേജ് അസിസ്റ്റൻറിന് സസ്െപൻഷൻ
കോഴിക്കോട്: ചെമ്പനോടയിൽ ഭൂനികുതി സ്വീകരിക്കാത്തതിനെ തുടർന്ന് കർഷകനായ ജോയി ആത്മഹത്യ െചയ്ത സംഭവത്തിൽ വില്ലേജ് അസിസ്റ്റൻറിനെ സസ്െപൻറ് െചയ്തു. ചെമ്പനോട വില്ലേജ് അസിസ്റ്റൻറ് സിരീഷിെനയാണ് ജില്ലാ കലക്ടർ യു.വി ജോസ് സസ്പെൻറ് ചെയ്തത്. ഭൂനികുതി സ്വീകരിക്കാൻ െകെക്കൂലി ആവശ്യെപ്പട്ടുവെന്ന കർഷക കുടുംബത്തിെൻറ പരാതിയിലാണ് സസ്പെൻഷൻ.
വില്ലേജ് അസിസ്റ്റൻറ് കൈക്കൂലി ആവശ്യെപ്പട്ടുവെന്നത് തെളിഞ്ഞാൽ സസ്െപൻറ് െചയ്യുെമന്ന് നേരത്തെ, സ്ഥലം സന്ദർശിച്ച കലക്ടർ അറിയിച്ചിരുന്നു. റവന്യൂ ഉദ്യോഗസ്ഥരുെട വീഴ്ചയാണ് മരണത്തിനു ഇടവരുത്തിയതെന്നാണ് പ്രഥമിക നിഗമനമെന്നും ഉത്തരവാദികൾക്കതിരെ നടപടി സ്വീകരിക്കുെമന്നും അറിയിച്ചിരുന്നു. ഇന്നു തന്നെ നികുതി സ്വീകരിക്കാൻ നടപടി എടുക്കുമെന്നും കലക്ടർ ഉറപ്പു നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.