‘മാധ്യമം’ സീനിയർ ഫോട്ടോഗ്രാഫർ ജോൺസൻ വി. ചിറയത്തിന് യാത്രയയപ്പ് നൽകി

തൃശൂർ: സർവിസിൽ നിന്ന് വിരമിച്ച ‘മാധ്യമം’ തൃശൂർ ബ്യൂറോ ​സീനിയർ ഫോട്ടോഗ്രാഫർ ജോൺസൻ വി. ചിറയത്തിന് മലപ്പുറം യൂനിറ്റ് തൃശൂർ ഓഫിസിൽ യാത്രയയപ്പ് നൽകി. മലപ്പുറം ചീഫ് റിജനൽ മാനേജർ ഇബ്രാഹിം കോട്ടക്കൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ മാനേജ്മെന്‍റിന്‍റെ ഉപഹാരം സമ്മാനിച്ചു. തൃശൂർ യൂനിറ്റ് ജീവനക്കാരുടെ ഉപഹാരം ചീഫ് ഓഫ് ന്യൂസ് ബ്യൂറോ കെ. പരമേശ്വരനും മാധ്യമം റിക്രിയേഷൻ ക്ലബ് ഉപഹാരം എ.എം. അൻവറും കൈമാറി.

ന്യൂസ് എഡിറ്റർ ഇനാം റഹ്മാൻ, പരസ്യവിഭാഗം മാനേജർ ഇ.കെ. ഷാജിത്, സർക്കുലേഷൻ മാനേജർ സി.കെ. റഷീദ്, സിദ്ദിഖ് പെരിന്തൽമണ്ണ, സി.എം. റഷീദ്, മുഹമ്മദ് സുബ്ഹാൻ അലി, അബ്ദുൽ അസീസ്, പി.എ.എം. ബഷീർ, പി.പി. പ്രശാന്ത് എന്നിവർ സംസാരിച്ചു. യൂനിറ്റ് അഡ്മിൻ പി. മുബാറക് സ്വാഗതവും എ.എം. അൻവർ നന്ദിയും പറഞ്ഞു.



Tags:    
News Summary - Farewell was given to Johnson v. Chirayath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.