Posted On
date_range Updated On
date_range കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി സമയം വൈകീട്ട് ആറുവരെ
തിരുവനന്തപുരം: ആര്‍ദ്രം പദ്ധതി നടപ്പാക്കുന്നതിെൻറ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളിലെ ഒ.പി സമയം രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറുവരെ നിശ്ചയിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ഞായാറാഴ്ച ഉച്ചക്ക് 1.30 വരെയാകും ഒ.പി. ആഴ്ചയില്‍ 36 മണിക്കൂറായിരിക്കും ഡോക്ടറുടെ ജോലിസമയമെന്നും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ജോലി നിശ്ചയിച്ചിറക്കിയ ഉത്തരവില്‍ പറയുന്നു. ഡോക്ടര്‍ 27 മണിക്കൂര്‍ ഒ.പിയിലും ഒമ്പത് മണിക്കൂര്‍ ഫീല്‍ഡിലും ആയിരിക്കണം. നഴ്സുമാരുടെ ജോലി സമയം 8.30-4.30 വരെയും 10.30--6-.30 വരെയുമുള്ള രണ്ട് ഷിഫ്റ്റുകളായും നിശ്ചയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.