കുഞ്ഞുങ്ങളെ വാരിയെടുത്ത് ഓടി; കാട്ടാന ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് കുടുംബം

കണ്ണൂർ: ആറളം ഫാം ഏഴാം ബ്ലോക്കിൽ കാട്ടാന അക്രമം രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള കുടുംബം അൽഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് അതിരാവിലെയാണ് സംഭവം. ഏഴാം ബ്ലോക്കിലെ ഷിജോ പുലിക്കിരിയുടെ ഷെഡ് കാട്ടാന പൊളിച്ചു. ഷെഡിൽ കിടന്നുറങ്ങുകയായിരുന്ന ഷിജോയും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

രാവിലെ ആന ഷെഡ് പൊളിക്കുന്നത് ഷിജോയും ഭാര്യയും കാണുന്നുണ്ടായിരുന്നു ഈ സമയം ഇവരുടെ രണ്ട് കുട്ടികൾ ഉറക്കത്തിലായിരുന്നതിനാൽ എന്തുചെയ്യ്ണം എന്ന് അറിയാതെ ഒരു നിമിഷം പകച്ചു നിന്ന ഷിജോയും ഭര്യയും ഒച്ച വച്ച് കുട്ടികളെയും വാരിയെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഈ സമയവും ഷെഡ് കുത്തിമറിക്കാൻ ആന ശ്രമിക്കുകയായിരുന്നു.

ഷിജോയുടെയും കുടുംബത്തിന്റെയും ഒച്ച കേട്ട് ആന തിരിഞ്ഞ് പോയതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. പുനരധിവാസ മേഖലയിൽ ഭീതി പരത്തുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്താൻ അടിയന്തിര നടപടി വേണമെന്ന് സംഭവസ്ഥലം സന്ദർശിച്ച സി.പി.എം നേതാക്കളായ കെ.കെ. ജനാർദ്ദനൻ , കെ.ബി. ഉത്തമൻ എന്നിവർ ആവശ്യപ്പെട്ടു ഷിജോക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.

Tags:    
News Summary - Family escapes beheading from wild elephant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.