മാസപ്പിറവി: തെറ്റായ വാര്‍ത്ത ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി

കോഴിക്കോട്:തിങ്കളാഴ്​ച ശവ്വാല്‍ പിറവി ദൃശ്യമായതായും ചൊവ്വാഴ്​ച ചെറിയപെരുന്നാള്‍ ഉറപ്പിച്ചതായും ഖാസിമാര ായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരുടെ പേരില്‍ തെറ്റായ വാര്‍ത്ത സൃഷ്ടിച്ച് സാമൂഹ്യമാധ്യമമായ വാട്ട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ച വ്യക്തികളെ കണ്ടെത്തി അവര്‍ക്കെതിരില്‍ ഉചിതമായ നിയമ നടപടി സ്വകീരിക്കണമെന്നാവശ്യപ്പെട്ട് സമസ്ത പി.ആര്‍.ഒ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി കോഴിക്കോട് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി.

Tags:    
News Summary - Fake news on Eid - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.