രമ്യ ഹരിദാസിനെതിരെ അപകീർത്തി ​േപാസ്​റ്റ്​; പൊലീസുകാരനെതിരെ കേസ്​

കൊല്ലങ്കോട്: രമ്യ ഹരിദാസ്​ എം.പിക്കെതിരെ അപകീർത്തി പോസ്​റ്റിട്ടതിന്​ പറമ്പിക്കുളം സ്​റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ദിനൂപിനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. ജില്ല പൊലീസ് മേധാവിക്ക്​ നൽകിയ പരാതിയിലാണ്​ നടപടി.

സ്ത്രീത്വത്തെ അപമാനിക്കൽ, അപകീർത്തി പ്രചാരണം, സമൂഹമാധ്യമ ദുരുപയോഗം എന്നീ വകുപ്പുകൾ ചേർത്താണ് കേസ്​. വ്യക്​തിഹത്യ നടത്തിയതായി ആരോപിച്ച്​ വടക്കാഞ്ചേരി മങ്കര സ്വദേശി മുന്ന മുബാറക്, പോസ്​റ്റ് ഷെയർ ചെയ്ത സന്തോഷ്, ഹരിത, റെനിൽ ഹരി എന്നിവർക്കെതിരെ രമ്യ ഹരിദാസ്​ ആലത്തൂർ സ്​റ്റേഷനിലും പരാതി നൽകി. 

Tags:    
News Summary - fake news against ramya haridas malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.