Posted On
date_range Updated On
date_range വി.എസിെൻറ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യാജ വാർത്ത; ഡി.ജി.പിക്ക് പരാതി
തിരുവനന്തപുരം: ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദെൻറ ആരോഗ്യസ്ഥിതി സംബന്ധിച്ച് അടിസ്ഥാനരഹ ിതമായ വാർത്ത പ്രചരിപ്പിച്ചതിനെതിരെ ഡി.ജി.പിക്ക് പരാതി നൽകി.
വി.എസ് അച്യുതാനന്ദെൻറ പ്രൈവറ്റ് സെക്രട്ടറി സി. സുശീൽ കുമാർ ആണ് വ്യാജ വാർത്തയിൽ കർശന നടപടി ആവശ്യപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് പരാതി നൽകിയത്. എം. ഫ്ലിൻറ് മീഡിയ കോം എന്ന ചാനൽ വഴിയാണ് വ്യാജ വാർത്ത പ്രചരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
വെള്ളിയാഴ്ചയാണ് വി.എസിെൻറ ആരോഗ്യസ്ഥിതി സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിക്കാൻ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.