വധുവിനെ ഒരുക്കിയ ബ്യൂട്ടീഷ്യന്​ കോവിഡെന്ന്​ വ്യാജ സന്ദേശം; പരിഭ്രാന്തി

ഗുരുവായൂര്‍: വധുവിനെ അണിയിച്ചൊരുക്കിയ ബ്യൂട്ടീഷ്യന് കോവിഡ് ഉണ്ടെന്ന ഫോൺ സന്ദേശം പരിഭ്രാന്തിപരത്തി. പാലക്കാട് ജില്ലയിൽനിന്ന് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വിവാഹത്തിനെത്തിയ വധുവിനെ അണിയിച്ചൊരുക്കിയ ബ്യൂട്ടീഷ്യന് കോവിഡ് ഉണ്ടെന്നാണ് ദേവസ്വം ഓഫിസിലേക്ക് ഫോൺ വന്നത്. ബുധനാഴ്ച രാവിലെ 7.45നാണ് ഫോണ്‍ സന്ദേശം എത്തിയത്. 

പൊലീസിന് വിവരം കൈമാറിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സന്ദേശം വ്യാജമെന്ന് വ്യക്തമായി. വധുവി​​െൻറ കുടുംബവുമായി ബന്ധമുള്ള ഒരു ബ്യൂട്ടീഷ്യ​​െൻറ ഭർത്താവിന് കോവിഡ് ഉണ്ടെങ്കിലും അവരാരും വിവാഹത്തിൽ ബന്ധപ്പെട്ടിരുന്നില്ല. ദേവസ്വത്തി​​െൻറ ലാൻഡ് ഫോണിൽ കോളർ ഐഡി ഇല്ലാത്തതിനാൽ വിളിച്ചയാളെയും കണ്ടെത്താനായില്ല.

Tags:    
News Summary - fake news about beautician affected with covid - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.