കോഴിക്കോട്: പ്രമുഖ കമ്പനികളുടെ വ്യാജ മരുന്നുകൾ വിപണിയിൽ വ്യാപകമെന്ന മുന്നറിയിപ്പുമായി പുതുച്ചേരി ഡ്രഗ്സ് കൺട്രോൾ വിഭാഗം. കഴിഞ്ഞ ദിവസം സംസ്ഥാനങ്ങൾക്ക് അയച്ച നോട്ടീസിലാണ് രാജ്യത്തെ 34 പ്രമുഖ കമ്പനികളുടെ പേരിൽ വ്യാജ മരുന്നുകൾ സുലഭമായി കണ്ടെത്തിയതായി വിവരം നൽകിയത്.
പുതുച്ചേരിയിൽ നവംബർ അവസാനം നടത്തിയ പരിശോധനയിലാണ് വ്യാജ മരുന്നുകൾ കണ്ടെത്തിയത്. പല സംസ്ഥാനങ്ങളിലും ഇത്തരം മരുന്നുകൾ എത്തിയിട്ടുണ്ടെന്നും സൂചന നൽകുന്നു. ബ്രാൻഡഡ് കമ്പനി മരുന്നുകളുടെ അതേ ബാച്ച് നമ്പറുകളിൽ തന്നെ ഇറക്കിയതിനാൽ ഇവ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് പിടികൂടാൻ പ്രയാസമാണ്. നിറത്തിലോ പാക്കിങ്ങിലോ ബാച്ച് നമ്പറിലോ വ്യത്യാസമില്ലാത്തതിനാൽ മരുന്നു ഷോപ്പുകൾക്കോ രോഗികൾക്കോ തിരിച്ചറിയാനും കഴിയില്ല.
വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന മരുന്നുകളാണ് വ്യാജനായി ഇറങ്ങുന്നത്. മരുന്ന് വിലയിൽ 50 ശതമാനം മുതൽ 70 ശതമാനം വരെയാണ് വ്യാജ മരുന്നുകളുടെ ലാഭം. മരുന്നു കമ്പനികളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയാൽ രോഗികളുടെ ആശങ്കയേറുമെന്നത് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തെയും കുഴക്കുകയാണ്.
സിക്കിമിലെ പ്രമുഖ ആറ് കമ്പനികൾ, മഹാരാഷ്ട്ര നാല്, കർണാടകയിലെ ആറ്, ജമ്മു- കശ്മീരിൽനിന്നുള്ള മൂന്ന് കമ്പനികൾ, ഗോവ നാല്, ഉത്തരാഖണ്ഡ്, ഹിമാചൽ എന്നിവിടങ്ങളിൽനിന്നുള്ള പ്രമുഖ കമ്പനികളുടെ വ്യാജ മരുന്നുകളാണ് ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് നടന്ന പരിശോധനയിൽ സിപ്ല കമ്പനിയുടെ സെറോേഫ്ലാ റൊട്ടകാപ്സ് 250 എന്ന വ്യാജ മരുന്ന് വിവിധ ജില്ലകളിൽനിന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം കെണ്ടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.