ലോട്ടറി ടിക്കറ്റിന്‍റെ കളർ ഫോട്ടോ കോപ്പിയെടുത്ത് പണം തട്ടി

റാന്നി: ലോട്ടറി ടിക്കറ്റിന്‍റെ കളർ ഫോട്ടോ കോപ്പി നല്കി പണം തട്ടിയെടുത്തതായി പരാതി. റാന്നി ഇട്ടിയപ്പാറയിൽ നിന്നും ടിക്കറ്റുകൾ ഹോൾസെയിൽ വാങ്ങി വഴിയരികിൽ നടന്ന് വില്ക്കുന്ന തമിഴ് നാട് തെങ്കാശി സ്വദേശിയായ പരമശിവത്തേയാണ് പൊന്തൻ പുഴയിൽ വെച്ച് നാട്ടുകാരനായ വിരുതൻ പണം തട്ടിയെടുത്തത്.

രണ്ട് ദിവസം മുൻപ് വില്പനക്കാരൻ പരമശിവം കോട്ടയം റൂട്ടിൽ പൊന്തൻ പുഴയിൽ ലോട്ടറി വിൽക്കാനെത്തിയപ്പോൾ അഞ്ഞൂറ് രൂപ പ്രൈസ് അടിച്ച ടിക്കറ്റിന്‍റെ കളർ ഫോട്ടോ കോപ്പി കൊടുത്ത് പുതിയ മൂന്ന് ടിക്കറ്റും ബാക്കി പണവും വാങ്ങി വിരുതൻ മടങ്ങി.

എന്നാൽ വില്പനക്കാരൻ ബുധനാഴ്ച വൈകിട്ട് ഇട്ടിയപ്പാറയിലെ ഹോൾ സെയിൽ കടയിൽ ടിക്കറ്റ് മാറാൻ ചെന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്. രണ്ട് ദിവസം മുൻപ് ഹോൾ സെയിൽ കടയിൽ കൊടുത്ത ടിക്കറ്റ് മടക്കികൊടുത്തപ്പോഴാണ് തട്ടിപ്പ് അറിഞ്ഞത്. യഥാർഥ ടിക്കറ്റ് ഫോട്ടോ കോപ്പിയെടുത്തപ്പോൾ പിൻ അടിച്ച ഭാഗത്ത് പാട് ഉണ്ടായിരുന്ന സ്ഥലത്ത് പുതുതായി പിൻചെയ്താണ് കൊടുത്തത്. അഞ്ഞൂറ് രൂപ മാത്രം നഷ്ടപ്പെട്ടതിനാൽ ലോട്ടറി വില്പനക്കാരൻ പോലീസിൽ പരാതി നൽകിയില്ല.

Tags:    
News Summary - fake lottery ticket scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.