കൊച്ചി : വ്യാജ എൽ.എൽ.ബി സർട്ടിഫിക്കറ്റ് ഹാജരാക്കി അഭിഭാഷകനായി എൻറോൾ ചെയ്ത ആൾക്കെതിരെ നടപടി. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി മനു ജി. രാജിന്റെ എൻറോൾമെന്‍റ് ആണ് ബാർ കൗൺസിൽ റദ്ദാക്കി. കേരളാ ഹൈകോടതി അഭിഭാഷകനായ പ്രതിക്കെതിരെ നിയമനടപടി സ്വീകരിക്കാനും ബാർ കൗൺസിൽ തീരുമാനിച്ചു. ബിഹാറിനെ മഗധ് യൂനിവേഴ്സിറ്റിയുടെ പേരിലാണ് മനു വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്.
നേരത്തെ സെൻട്രൽ പൊലീസും മനു ജി. രാജിനെതിരെ കേസ് എടുത്തിരുന്നു. 2013 ലാണ് വ്യാജ രേഖ നൽകി എൻറോൾ ചെയ്തത്. മാറാനെല്ലൂർ സ്വദേശി സച്ചിനാണ് ബാർ കൗൺസിലിനും പൊലീസിനും പരാതി നൽകിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ മനു ജി. രാജൻ ബിരുദം നേടിയിട്ടില്ലെന്ന് സർവകലാശാല അറിയിച്ചു. ഇതോടെയാണ് എൻറോൾമെന്‍റ് ബാർ കൗൺസിൽ റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.