Posted On
date_range Updated On
date_range നാടൻ ചാരായവും വാഷും പിടികൂടി; പരിശോധന കർശനമാക്കി പൊലീസ് video
േകാഴിേക്കാട്: ബീവറേജുകളും ബാറുകളും താൽക്കാലികമായി അടച്ച സാഹചര്യത്തിൽ ജില്ലയിലെ വ്യാജ മദ്യ നിർമ്മാണത്തി നെതിരെ പരിശോധന കർശനമാക്കി പൊലീസ്. പരിശോധനയിൽ കാക്കൂർ മാണിക്യം കണ്ടി സത്യൻ (62) എന്നയാളുടെ വീട്ടിൽ നിന്ന് 200 ലിറ്റർ വാഷും, ആറ് ലിറ്റർ നാടൻ ചാരായവും, വാറ്റ് ഉപകരണങ്ങളും പിടികൂടി.
കാക്കൂർ എസ്.ഐ ആഗേഷിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ തിരുവമ്പാടി സ്റ്റേഷൻ പരിധിയിലുള്ള മുത്തപ്പൻ പുഴയിൽ നടത്തിയ റെയ്ഡിലും വാഷും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
റൂറല്‍ ജില്ലാ പരിധിയില്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി (റൂറല്‍) ഡോ. എ. ശ്രീനിവാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.