കൊച്ചി: സീറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖകൾ ഫാ. പോൾ തേലക്കാടിന് ഇ-മെയിൽ വഴി അയച്ച സംഭവത്തിൽ കസ്റ്റഡിയിലായ കോന്തുരുത്തി സ്വദേ ശി ആദിത്യ മദ്രാസ് ഐ.ഐ.ടിയിലെ ഗവേഷക വിദ്യാർഥി. ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊ ലീസ് വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ആദിത്യയെ ശനിയാഴ്ചയും ചോദ്യം ചെയ്തു. കര്‍ദിനാളിന് സ്വകാര്യബാങ്കില്‍ നിക്ഷേപമുണ്ടെന്ന് കാണിക്കുന്ന രേഖകള്‍ തേലക്കാട്ടിന് മെയില്‍ ചെയ്തത് ആദിത്യ സമ്മതിച്ചു. തേലക്കാട്ടിെൻറ ഇ-മെയില്‍ പരിശോധിച്ചതില്‍ പൊലീസിനും ഇക്കാര്യം വ്യക്തമായിരുന്നു.
രാജ്യാന്തര കമ്പനിയുടെ ഉടമസ്ഥതയിെല പ്രമുഖ സ്ഥാപനത്തില്‍ ആദിത്യ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്നു. അക്കാലത്ത് അവിടുത്തെ ഔദ്യോഗിക ഡാറ്റബേസില്‍നിന്ന് ലഭിച്ച രേഖകള്തന്നെയാണെന്നും വ്യാജമല്ലെന്നും ആദിത്യ അവകാശപ്പെടുന്നുണ്ട്. എന്നാല്‍, ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഔദ്യോഗിക ഡാറ്റബേസില്‍നിന്ന് രേഖകള്‍ നീക്കിയതായാണ് വിവരം. ആദിത്യ കള്ളം പറയുന്നതാണോ സ്ഥാപനം തെളിവ് നശിപ്പിച്ചതാണോ എന്ന് വ്യക്തമാകുന്നതിന് കൂടുതല്‍ പരിശോധനക്ക് ഒരുങ്ങുകയാണ് െപാലീസ്.
ഇതിനിടെ, മൂന്നുദിവസമായി ആദിത്യയെ അന്യായമായി തടവില്‍ െവച്ചിരിക്കുകയാണെന്ന് പറഞ്ഞ് കോന്തുരുത്തി പള്ളി വികാരി മാത്യു ഇടശ്ശേരിയും ഇടവകക്കാരും ഡിവൈ.എസ്.പി ഓഫിസില്‍ പ്രതിഷേധം തുടർന്നു. വെള്ളിയാഴ്ച വൈകീട്ടും ആദിത്യയെ വിട്ടയക്കാത്തതിനെത്തുടർന്ന് ഇടവകക്കാരും വൈദികരും പ്രതിഷേധിച്ചിരുന്നു. ഇതോടെ ഇയാളെ കുടുംബാംഗങ്ങളെ കാണാന്‍ െപാലീസ് അനുവദിച്ചിരുന്നു.പൊലീസ് നിയമവിരുദ്ധമായി മകനെ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് കാണിച്ച് ആദിത്യയുടെ പിതാവ് സക്കറിയ എസ്. വളവി മനുഷ്യാവകാശ കമീഷന് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.