കള്ളനോട്ട്​ കേസ്​: എൻ.​െഎ.എ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: ഇതരസംസ്​ഥാന തൊഴിലാളിയിൽനിന്ന്​ 2000ത്തി​​​​െൻറ വിദേശനിർമിത കള്ളനോട്ട്​ പിടികൂടിയ കേസിൽ എൻ.​െഎ.എ കുറ്റപത്രം സമർപ്പിച്ചു. അറസ്​റ്റിലായ ഏക പ്രതി പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി അലി ഹുസൈനെതിരെയാണ്​ (29) എറണാകുളം പ്രത്യേക കോടതിയിൽ കുറ്റപത്രം നൽകിയത്​. അന്വേഷണം ഏറ്റെടുത്ത്​ മൂന്നാഴ്​ച തികയും മുമ്പാണ്​ പ്രതി ​ജാമ്യം നേടി പുറത്തിറങ്ങുന്നത്​ തടയാൻ വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചത്. കള്ളനോട്ടി​​​​െൻറ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരും.

കഴിഞ്ഞ ആഗസ്​റ്റിൽ പ്രതി തൃശൂരിലെ കടയിൽനിന്ന്​ സാധനങ്ങൾ വാങ്ങിയശേഷം നൽകിയ 2000ത്തി​​​​െൻറ നോട്ടിൽ സംശയംതോന്നി കടയുടമ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി പിടികൂടു​േമ്പാൾ രണ്ട്​ നോട്ടുകളാണ്​ ഇയാളുടെ പക്കലുണ്ടായിരുന്നത്​. പിന്നീട്​ താമസസ്​ഥലത്ത്​ നടത്തിയ പരിശോധനയിൽ 101 നോട്ടുകൾ കൂടി കണ്ടെടുത്തു. തുടർന്ന്​ തൃശൂർ ഇൗസ്​റ്റ്​ പൊലീസാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​.

നോട്ടുകൾ ഉയർന്ന ഗുണനിലവാരത്തിലാണ്​ അച്ചടിച്ചതെന്ന്​ കണ്ടെത്തിയതിനെത്തുടർന്നാണ്​ രണ്ടാഴ്​ച മുമ്പ്​ അന്വേഷണം എൻ.​െഎ.എ ഏറ്റെടുത്തത്​. ഇത്​ ബംഗ്ലാദേശ്​ അതിർത്തി വഴി കടത്തിക്കൊണ്ടുവന്നതാണെന്നാണ്​ നിഗമനം. കേരളത്തിൽ എൻ.​െഎ.എ ഏറ്റെടുത്ത പത്താമത്തെ കള്ളനോട്ട് കേസാണിത്. രണ്ട്​ കേസുകളിൽ നേരത്തേ വിചാരണ പൂർത്തിയാക്കിയിരുന്നു.

Tags:    
News Summary - Fake Currency Case NIA Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.