വ്യാജ സർട്ടിഫിക്കറ്റ്: സ്വപ്നക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി സമ്പാദിച്ചെന്ന പരാതിയിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ ക​േൻറാൺമ​െൻറ്​ പൊലീസ്​ തിങ്കളാഴ്ച രാത്രിയോടെ കേസെടുത്തു. സ്വപ്നക്ക് പുറമെ അവരെ നിയമിച്ച കൺസൾട്ടൻസി പി.ഡബ്ല്യു.സി, ഏജൻസിയായ വിഷൻ ടെക്നോളജീസ് എന്നിവയെയും പ്രതിസ്ഥാനത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്.

 

വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെ ആറ് വകുപ്പുകൾ പ്രകാരമാണ് കേസ്.

സ്വപ്ന സുരേഷ് മഹാരാഷ്​ട്രയിലെ ബാബാ സാഹേബ് അംബേദ്കർ സർവകലാശാലയുടെ വ്യാജ ബി.കോം സർട്ടിഫിക്കറ്റ് സമർപ്പിച്ചാണ് ഐ.ടി വകുപ്പിന് കീഴിലെ സ്ഥാപനത്തിൽ ജോലി നേടിയതെന്ന് വ്യക്തമായിട്ടും കേസെടുക്കാൻ പൊലീസ് തയാറായിരുന്നില്ല. ഒടുവിൽ സ്വപ്‌ന ജോലി ചെയ്ത കെ.എസ്‌.ഐ.ടി.​െഎ.എല്‍ അധികൃതർ രേഖാമൂലം നൽകിയ പരാതിയിലാണ് കേസെടുത്തത്.

സർവകലാശാല പരാതി നൽകും
തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചെന്നാരോപിച്ച്  സ്വപ്ന സുരേഷിനെതിരെ ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാശാല മഹാരാഷ്​ട്ര പൊലീസിൽ പരാതി നല്‍കും. സർവകലാശാലയുടെ ബി.കോം സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിനേടിയ  സംഭവത്തിലാണിത്. 

News Summary - fake certificate case against swapna suresh-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.