എസ്.ക്യൂ.ആർ ഇല്യാസിനെതിരായ കള്ളക്കേസ്​ പൗരത്വ പ്രക്ഷോഭം അടിച്ചമർത്താൻ- വെൽഫെയർ പാർട്ടി

തിരുവനന്തപുരം: പാർട്ടി ദേശീയ അദ്ധ്യക്ഷൻ ഡോ.എസ്.ക്യൂ.ആർ ഇല്യാസ് അടക്കമുളള പ്രക്ഷോഭ നേതാക്കൾക്കെതിരെ  കള്ളക്കേസെടുക്കാനുള്ള ശ്രമം പൗരത്വ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാനെന്ന്​ വെൽഫെയർ പാർട്ടി.  പ്രക്ഷോഭം തകർക്കാനുള്ള കേന്ദ്ര സർക്കാറി​​െൻറ പദ്ധതിയാണ്​ ഡൽഹി പൊലീസ് നടപ്പിലാക്കുന്നതെന്ന്​​ ​സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലം. 

ഡൽഹി വംശഹത്യയിൽ പ്രതികളായ സംഘ്പരിവാർ നേതാക്കളെ രക്ഷപ്പെടുത്തി നിരപരാധികളെ വേട്ടയാടുന്നതി​​െൻറ ഭാഗമായി പൊലീസ് തയാറാക്കിയ കുറ്റപത്രത്തിലാണ് ഡോ.എസ്.ക്യൂ.ആർ ഇല്യാസ് അടക്കം വിവിധ രാഷ്ട്രീയ സാമൂഹ്യ വിദ്യാർഥി നേതാക്കളുടെ പേരുള്ളത്​.

ഡൽഹിയിലെ ചാന്ദ് ബാഗിൽ പൗരത്വ പ്രക്ഷോഭത്തി​​െൻറ ഭാഗമായി പ്രകോപനപരമായ പ്രഭാഷണങ്ങൾ നടത്തി എന്നുള്ളതാണ്​ കുറ്റപത്രം. കവിതാ കൃഷ്ണൻ, മീരാൻ ഹൈദർ, അനുഷ്ക പോൾ തുടങ്ങിയവരുടെ പേരുകളും കെട്ടിച്ചമച്ച സാക്ഷി മൊഴിയിലുണ്ട്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ പൗരത്വ പ്രക്ഷോഭകർക്കെതിരെ നിരവധി കേസുകളെടുത്ത മുന്നനുഭവത്തി​​​െൻറ അടിസ്ഥാനത്തിൽ മറ്റൊരു കള്ളക്കേസ് ചമക്കാനുള്ള ഡൽഹി പോലീസിൻറെ നീക്കമാണിതെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. 

എസ്.ക്യൂ.ആർ ഇല്യാസ് അടക്കമുള്ള പൗരത്വ പ്രക്ഷോഭകർക്കെതിരായ ഭരണകൂട വേട്ടക്കെതിരെ രാജ്യ വ്യാപക പ്രതിഷേധങ്ങളുടെ ഭാഗമായി കേരളത്തിൽ പതിനായിരക്കണക്കിന് വീടുകളിൽ ഇന്ന്​ (തിങ്കളാഴ്ച) വൈകീട്ട് പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Tags:    
News Summary - fake case against sqr illyas; welfare party -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.