ജോസ് കെ. മാണിക്കെതിരെ വ്യാജ പ്രചാരണം: എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നൽകി

പാലാ: പാലായിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണിക്കെതിരെ വ്യാജ വിഡിയോ വഴി അപകീർത്തികരമായ പ്രചാരണം നടത്തിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ജോസ് കെ. മാണിയുടെ മുഖ്യ ഇലക്ഷൻ ഏജന്‍റായ ലോപ്പസ് മാത്യുവാണ് പരാതി നൽകിയത്.

തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം പൂർത്തിയായ ശേഷം ഒരു വൈദികന്‍റെ പേരിൽ സോഷ്യൽ മീഡിയ വഴി ജോസ് കെ. മാണിയെ അപകീർത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ചതായാണ് പരാതി. വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നുണ്ട്​.

പ്രചാരണത്തിന് പിന്നിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പനും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളുമാണെന്നും പരാതിയിൽ പറയുന്നു. മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷൻ ടിക്കാറാം മീണക്കും കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷനുമാണ് പരാതി നൽകിയിരിക്കുന്നത്.

Tags:    
News Summary - Fake campaign against Jose K Mani: LDF election committee files complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.