കൊടിഞ്ഞി ഫൈസല്‍വധം: ശേഷിച്ച മൂന്നു പ്രതികൾക്കും ജാമ്യം

മഞ്ചേരി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസില്‍ റിമാൻറിൽ കഴിഞ്ഞുവന്ന മഠത്തിൽ നാരായണൻ അടക്കം മൂന്നു പ്രതികൾക്കും ജാമ്യം അനുമദിച്ചു. ആര്‍.എസ്.എസ്.തിരൂര്‍ താലൂക്ക് സഹ കാര്യവാഹകും കേസിലെ മുഖ്യ സൂത്രധാരനുമായ തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണന്‍ (47)ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടിൽ ബിപിന്‍ (26) ഗൂഡാലോചനക്കേസില്‍ ഉള്‍പ്പെട്ട വിശ്വഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറിയും ബി.ജെ.പി പ്രാദേശിക ഭാരവാഹിയുമായ വള്ളിക്കുന്ന് അത്താണിക്കല്‍ കോട്ടാശേരി ജയകുമാര്‍ (48) എന്നിവർക്കാണ് ജാമ്യംഅനുവദിച്ചത്.

ഒരു ലക്ഷം രൂപ വീതം രണ്ടുപേര്ക്ക് തുല്യ ജാമ്യ സംഖ്യയുടെ ബോണ്ട് കെട്ടിവെക്കണം. ജാമ്യത്തിന് ഈട് നൽകുന്ന വസ്തുവി ​െൻറ ആധാരം കോടതിയിൽ കെട്ടിവെക്കാനും കോടതി നിർദ്ദേശിച്ചു. മഞ്ചേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യഹരജി തീർപ്പാക്കിയത്. രണ്ടുമാസം എല്ലാ ആഴ്ചയിലും കേസി ​െൻറ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടണം. ഈ കാലയളവിൽ ജില്ല വിട്ടുപോകണമെങ്കിൽ ജില്ലാ പൊലീസ് മേധാവിയുടെ രേഖാമൂലമുള്ള അനുമതി വേണം. ഫൈസൽവധക്കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ മറ്റു വിധ്വംസക,അക്രമ സംഭവങ്ങളിൽ ഏർപ്പെടാനോ പാടില്ലെന്നും ജാമ്യവ്യവസ്ഥകളിൽ ഉൾപ്പെടുത്തിയാണ് ഹരജി തീർപ്പാക്കിയത്.

16 പ്രതികളാണ് ഫൈസൽ വധക്കേസിൽ അറസ്റ്റിലായത്. ഇതിൽ കൃത്യത്തിൽ പങ്കെടുത്തവരും ഗൂഡാലോചനയിൽ ഉൾപ്പെട്ടവരുമുണ്ട്. 2016 നവംബര്‍ 19 നാണ് കൊടിഞ്ഞി ഫാറൂഖ് നഗര്‍ പുല്ലാണി ഫൈസലിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ അറസ്റ്റിലായ11 പ്രതികള്‍ക്ക് ഫെബ്രുവരി പത്തിന് കര്‍ശന വ്യവസ്ഥകളോടെ ഇതേ കോടതി ജാമ്യം നല്‍കിയിരുന്നു.  രണ്ടു പ്രതികള്‍ക്ക് പരപ്പനങ്ങാടി ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നാണ് ജാമ്യം ലഭിച്ചത്.ജില്ലാ സെഷൻസ് കോടതിയിൽ വന്ന രണ്ടു ജാമ്യഹരജിയുടെ വാദങ്ങൾക്കിടയിലും പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ഗവ.പ്ലീഡർ പി. സുരേഷ് വാദിച്ചിരുന്നു.

ഫൈസൽ കൊല്ലപ്പെട്ടിട്ട് 160 ദിവസമാവുന്നു. കേസിൽ  കുറ്റപത്രം നൽകുന്നതിനുള്ള ഒരുക്കങ്ങളോ നീക്കങ്ങളോ ഇതുവരെ  പ്രൊസിക്യൂഷ ​െൻറ ഭാഗത്തുനിന്നും തുടങ്ങിയിട്ടില്ല.പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൗകര്യം ചെയ്തവർ, കൃത്യംആസൂത്രണം ചെയ്ത കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ചും അനേ്വഷണം നടത്തിയിട്ടില്ല.  അവസാനം ഹരജി നൽകിയ മൂന്നു പ്രതികളുടെ ജാമ്യഹരജി തീർപ്പാക്കും മുമ്പ് തന്‍െറ വാദംകേള്‍ക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ഫൈസലിന്‍െറ മാതാവ് മിനിമോള്‍ ഹരജി നല്‍കിയരുന്നു. ഈ ഹരജിയിൽ വാദം കേൾക്കുന്നതി ​െൻറഭാഗമാണ് ഒരുമാസത്തോളം തീർപ്പുകൽപ്പിക്കാൻ നീണ്ടത്. ഫൈസലിന്‍െറ ഭാര്യയും മക്കളും മാതാവായ താനും ഇസ് ലാം സ്വീകരിച്ചിട്ടുണ്ടെന്നും തങ്ങള്‍ക്ക് ജീവന് ഭീഷണിയുണ്ടെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു മിനിമോളുടെ ഹരജി. 
 

Tags:    
News Summary - faisal murder: main accused gets bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.