Posted On
date_range Updated On
date_range ഫൈസല്‍ വധം: മാനന്തവാടിയില്‍ തെളിവെടുപ്പ് നടത്തി
തിരൂരങ്ങാടി: കൊടിഞ്ഞി സ്വദേശി ഫൈസലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബിപിനെ മാനന്തവാടിയില്‍ കൊണ്ടുപോയി അന്വേഷണസംഘം തെളിവെടുത്തു. സംഭവശേഷം ഗള്‍ഫിലേക്ക് കടന്ന ബിപിന്‍ മംഗലാപുരത്തേക്കാണ് ആദ്യം തിരിച്ചത്തെിയത്. അവിടെനിന്ന് മാനന്തവാടിയിലേക്ക് കടന്നു.
ലോഡ്ജില്‍ ഒരു ദിവസം തങ്ങി പിന്നീട് 22 കിലോമീറ്റര്‍ അകലെയുള്ള കരുമ്പില്‍ ആദിവാസി കോളനിയിലെ ഷെഡില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. ലോഡ്ജില്‍ മുറിയെടുത്തതും കോളനിയില്‍ താമസിച്ചിരുന്നതും വ്യാജപേരിലായിരുന്നു. ലോഡ്ജിലെ രജിസ്റ്റര്‍ ബുക്ക് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. 28 ദിവസമാണ് കോളനിയില്‍ കഴിഞ്ഞത്. ഇതിന്‍െറ തെളിവുകളും പൊലീസ് ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.