ഫേസ്ബുക്കിലൂടെ യുവതിയെ അപമാനിച്ച കേസില്‍ മുന്‍ ബി.എസ്.എഫ് ജവാന്‍ അറസ്റ്റില്‍

വണ്ടൂര്‍ (മലപ്പുറം): വ്യാജ ഫേസ്ബുക്ക് ഐ.ഡി ഉപയോഗിച്ച് യുവതിയെയും ബന്ധുക്കളേയും അപമാനിച്ച കേസില്‍ മുന്‍ ബി.എസ്.എഫ് ജവാന്‍ അറസ്റ്റില്‍. ആലപ്പുഴ അവലുക്കുന്ന് പൂന്തോപ്പില്‍ പുതുംപള്ളി ഷാജി തോമസിനെയാണ് (50) വണ്ടൂര്‍ സി.ഐ കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എടവണ്ണ സ്വദേശിനിയുടെ പരാതിയിലാണ് കേസ്. മാസങ്ങള്‍ക്ക് മുമ്പ് ബി.എസ്.എഫില്‍നിന്ന് വിരമിച്ച ഇയാള്‍ കഴിഞ്ഞ ഏപ്രിലിലാണ് പരാതിക്കാരിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. 

 ബന്ധുക്കളുടെ ഫോട്ടോകളും ഇവര്‍ കൈമാറിയിരുന്നു. ഇതിനിടെ കൊല്‍ക്കത്തയില്‍ ഒരുമിച്ച് താമസിക്കാമെന്ന് ഷാജി തോമസ് യുവതിയോട് പറഞ്ഞു. ഇത് നിരസിച്ച യുവതി ഇയാളുടെ ഫേസ്ബുക്ക് ഐ.ഡി ബ്ളോക്ക് ചെയ്തു. ഈ വിരോധത്തിനാണ് മുമ്പ് കൈമാറിയ ഫോട്ടോകള്‍ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് ഐ.ഡി നിര്‍മിച്ചത്. യുവതിയുടെ സഹോദരഭാര്യയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അയച്ചുകൊടുക്കുകയും യുവതിയുടെ അക്കൗണ്ടില്‍ ടാഗ് ചെയ്യുകയുമായിരുന്നു. യുവതി എടവണ്ണ പൊലീസില്‍ പരാതി നല്‍കി. ആലപ്പുഴയിലെ വീട്ടില്‍ വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എസ്.ഐമാരായ പി. ഉണ്ണികൃഷ്ണന്‍, പി. ചെറുണ്ണി, സി.പി.ഒമാരായ ഷാജഹാന്‍, എ. ഉണ്ണികൃഷ്ണന്‍, കെ. സ്വയംപ്രഭ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മഞ്ചേരി കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.


 

Tags:    
News Summary - facebook crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.