വീട്ടമ്മയുടെ കണ്ണിൽ തുളച്ചു കയറിയ മരക്കഷ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

അങ്കമാലി: വീട്ടമ്മയുടെ കണ്ണില്‍ തുളച്ചുകയറിയ മരക്കഷ്ണം അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ നടത്തിയ അതിസൂക്ഷ്മ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കഴിഞ്ഞ മാസം 24ന് വീട്ടുവളപ്പില്‍ നടക്കുമ്പോള്‍ കല്ലില്‍ തട്ടി വീണ മലപ്പുറം കോക്കൂര്‍ വാക്കത്തേ് വളപ്പില്‍ വീട്ടില്‍ സൈനുദ്ദീന്‍െറ ഭാര്യ സക്കീനയുടെ (52) വലതുകണ്ണിലാണ് ഏകദേശം അഞ്ച് സെന്‍റീമീറ്റര്‍ നീളമുള്ള മരക്കഷ്ണം തറച്ച് കയറിയത്. മരക്കഷ്ണത്തിന്‍െറ അഗ്രഭാഗം കണ്ണിന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന നിലയിലായിരുന്നു. ചോര വാര്‍ന്ന് വേദന കൊണ്ട് പുളഞ്ഞ് അവശയായ സക്കീനയെ ഉടന്‍ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ അവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയശേഷം വിദഗ്ധ ചികിത്സക്കാണ്  അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ആശുപത്രിയില്‍ നടത്തിയ വിശദ പരിശോധനക്ക് ശേഷം ഓറല്‍ ആന്‍റ് മാക്സിലോ ഫേഷ്യല്‍ സര്‍ജന്‍ ഡോ. സജു സൈമണ്‍, കോര്‍ണിയ സ്പെഷ്യലിസ്റ്റ് ഡോ. ലൈലാന്‍ ഭട്ട്, ഒക്കുലോപ്ളാസ്റ്റിക് സര്‍ജന്‍ ഡോ.ജെ.കെ ആന്‍, ഡോ. ടി.എം സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രകൃയ നടത്തിയത്. മരക്കഷണം നേത്ര ഗോളത്തിന് താഴെയായിരുന്നു തുളച്ച് കയറിയിരുന്നത്. മൂന്ന് മണിക്കൂര്‍ നീണ്ട അതിസൂക്ഷ്മ ശസ്ത്രകൃയയിലൂടെ മരക്കഷ്ണം പൂര്‍ണമായും പുറത്തെടുത്ത് കണ്ണിലെ മുറിവുകള്‍ തുന്നിച്ചേര്‍ക്കുകയും ചെയ്തു. സുഖം പ്രാപിച്ച സക്കീന ആശുപത്രി വിട്ടതായി ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരക്കല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.  

ചിത്രം: അങ്കമാലി എല്‍.എഫ്.ആശുപത്രിയില്‍ നടത്തിയ സങ്കീര്‍ണമായ ശസ്ത്രകൃയയിലൂടെ സക്കീനയുടെ കണ്ണില്‍ നിന്ന് പുറത്തെടുത്ത ഏകദേശം അഞ്ച് സെന്‍റീമീറ്ററോളം നീളമുള്ള മരക്കമ്പ്. ഫയല്‍നെയിം: EKG ANKA 50 MARAKKAMBU 

Tags:    
News Summary - Eye Operation LF Hospital Angamaly-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.