തിരുവനന്തപുരം: കെ-സ്മാർട്ട് ആപ്ലിക്കേഷനിലൂടെയുള്ള സേവനങ്ങൾക്ക് അധികഫീസ് ഈടാക്കാൻ സർക്കാർ അനുമതി. മുനിസിപ്പാലിറ്റികളിൽ നിന്നും പഞ്ചായത്തുകളിൽ നിന്നും നൽകുന്ന ഓൺലൈൻ സർട്ടിഫിക്കറ്റുകൾക്കും ലൈസൻസുകൾക്കും കെട്ടിട പെർമിറ്റുകൾക്കും ഡിജിറ്റൽ കോസ്റ്റ് എന്ന പേരിലാണ് അധിക ഫീസ് ഏർപ്പെടുത്തുക. ഏപ്രിൽ മുതൽ നടപ്പാകും. ഇതിന്റെ നിരക്കുകളും സർക്കാർ നിശ്ചയിച്ചു. കെ-സ്മാർട് ആപ്ലിക്കേഷന്റെ സാങ്കേതികച്ചുമതല നിർവഹിക്കുന്ന ഇൻഫർമേഷൻ കേരള മിഷന് (ഐ.കെ.എം) നടപടി സ്വീകരിക്കാമെന്നാണ് സർക്കാർ ഉത്തരവ്.സർട്ടിഫിക്കറ്റുകൾക്കും സേവനങ്ങൾക്കുമുള്ള ഫീസിനൊപ്പം അധിക ഫീസും ഈടാക്കുന്ന തരത്തിലാകും സംവിധാനം. നിലവിൽ ആറ് കോർപറേഷനുകളും 87 മുനിസിപ്പാലിറ്റികളിലുമാണ് കെ- സ്മാർട്ടിന്റെ സേവനമുള്ളത്. ഏപ്രിൽ മുതൽ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
കെ-സ്മാർട്ട് ആപ്ലിക്കേഷൻ വികസിപ്പിച്ച ഐ.കെ.എമ്മിന്റെ പ്രവർത്തനങ്ങൾക്ക് ഫണ്ട് തികയാത്ത സാഹചര്യത്തിലാണ് ഡിജിറ്റൽ കോസ്റ്റ് എന്ന പേരിൽ ഫീസ് ഈടാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.