എക്സ്പ്ലോസീവ് വിഭാഗം വെടിക്കെട്ട് നിയന്ത്രണങ്ങൾ കർശനമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങൾ എക്സ്പ്ളോസീവ് വിഭാഗം കർശനമാക്കി. ഗുണ്ടും അമിട്ടും അടക്കമുള്ള സ്ഫോടക ശേഷിയുള്ളവക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ വെടിക്കെട്ട് പാടില്ല. സംസ്ഥാനത്ത് പൊട്ടാസ്യം ക്ളോറേറ്റടക്കമുള്ള നിരോധിത രാസവസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്നും എക്സ്പ്ളോസീവ് വിഭാഗം കണ്ടെത്തിത്തിയിട്ടുണ്ട്.  ജില്ലാ ഭരണകൂടങ്ങൾക്ക് ഇതുസംബന്ധിച്ച സർക്കുലർ നൽകി.

വെടിക്കെട്ടിന് അപേക്ഷിക്കുമ്പോൾ പ്രദേശത്തിന്‍റെ ശാസ്ത്രീയമായ അപകട സാധ്യാതാ പഠനം നടത്തി ദുരന്തനിവാരണ സംവിധാനങ്ങളൊരുക്കി ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകണം. ഇത് തൃപ്തികരമെങ്കിൽ മാത്രമേ വെടിക്കെട്ടിന് അനുമതി നൽകും. ശബ്ദതീവ്രതയും ദൂരപരിധിയും അടക്കം 2008ലെ എക്സ്പോളീസീവ് റൂളിലെ എല്ലാ നിബന്ധനകളും കർശനമാക്കിയുമാണ് ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ളോസീവ് സർക്കുലർ ഇറക്കിയിരിക്കുന്നത്.

Tags:    
News Summary - EXPLOSIVE DEPARTMENT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.