പൊട്ടിത്തെറിച്ചത് മൂന്ന് വർഷം മുമ്പ് വാങ്ങിയ ഫോൺ; ഏറെ നേരം വിഡിയോ കണ്ടത് അപകടകാര‍ണം?

തൃശൂർ: തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ചത് ഏറെ നേരം വിഡിയോ കണ്ടതിനാലാണെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വിഡിയോ കണ്ടു ഫോൺ ചൂടായി പൊട്ടിത്തെറിച്ചതാകാമെന്നാണാണ് കരുതുന്നത്.

വിദഗ്ധ പരിശോധനക്ക് ശേഷമേ യഥാർഥ കാരണം വ്യക്തമാകൂ. ഇതിനായി ഫൊറൻസിക് പരിശോധനയും നടക്കുന്നുണ്ട്. മൂന്നു വർഷം മുമ്പ് കുട്ടിയുടെ അച്ഛന്റെ അനുജൻ പാലക്കാട്ടുനിന്നു വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്.

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും ഏക മകൾ ആദിത്യശ്രീയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30നാണ് സംഭവം. കുട്ടിയും മുത്തശ്ശിയും മാത്രമാണു സംഭവസമയം വീട്ടിലുണ്ടായിരുന്നത്.

ഭക്ഷണം എടുക്കാനായി മുത്തശ്ശി അടുക്കളയിലേക്കു പോയ സമയത്തായിരുന്നു അപകടം. പൊട്ടിത്തെറിയിൽ കുട്ടിയുടെ വലതു കൈവിരലുകൾ അറ്റുപോകുകയും കൈപ്പത്തി തകരുകയും ചെയ്തിട്ടുണ്ട്. മുഖത്ത് ഗുരുതരമായി പരുക്കേറ്റതായും പൊലീസ് അറിയിച്ചു.

Tags:    
News Summary - Exploded phone bought three years ago, watching video for a long time is the cause of accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.