മലപ്പുറം: തിങ്കളാഴ്ച രാത്രി കോഴിക്കോട് വിമാനത്താവളത്തിൽ ദോഹയിൽ നിന്നുള്ള പ്രത്യേക വിമാനത്തിലെത്തിയ 144 പേരെ വീടുകളിലേക്കയച്ചു. എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇവരെത്തിയത്. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവരെയാണ് വീടുകളില്‍ ആരോഗ്യ വകുപ്പിെൻറ പ്രത്യേക നിരീക്ഷണത്തിലാക്കിയത്. നാല് പേരെ വിവിധ ആരോഗ്യപ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ കണ്ണൂര്‍ സ്വദേശിക്ക് മാത്രമാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആരോഗ്യ പ്രശ്നങ്ങളുള്ള രണ്ട് കോഴിക്കോട് സ്വദേശികളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഗര്‍ഭിണിയായ മലപ്പുറം സ്വദേശിനിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 35 പേരെയാണ് കോവിഡ് െസൻററിലേക്ക് മാറ്റിയത്. ഒമ്പത് ജില്ലകളില്‍നിന്നായി 181 പേരും രണ്ട് തമിഴ്‌നാട് സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസ്സിന് മുകളിലുള്ള 15 പേര്‍, 10 വയസ്സിന് താഴെയുള്ള 44 കുട്ടികള്‍, 61 ഗര്‍ഭിണികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
റിയാദില്‍നിന്ന് കരിപ്പൂരിലേക്കുള്ള രണ്ടാമത്തെ വിമാനത്തിൽ 145 പേർ കൂടി തിരിച്ചെത്തി. ചൊവ്വാഴ്ച രാത്രി 8.30നാണ് എയർഇന്ത്യ വിമാനം എത്തിയത്. ആലപ്പുഴ- 10 പേര്‍, എറണാകുളം- 15, ഇടുക്കി- ഏഴ്, കണ്ണൂര്‍- ഒമ്പത്, കാസര്‍കോട്- രണ്ട്, കൊല്ലം- എട്ട്, കോട്ടയം- ഒമ്പത്, കോഴിക്കോട്-10, പാലക്കാട്- 10, പത്തനംതിട്ട- ആറ്, തിരുവനന്തപുരം-അഞ്ച്, തൃശൂര്‍- നാല്, വയനാട്- ഒന്ന്, മലപ്പുറം -39 പേര്‍ എന്നിവരെ കൂടാതെ പശ്ചിമബംഗാള്‍- ഒന്ന്, കര്‍ണാടക-നാല്, തമിഴ്‌നാട്- നാല് എന്നിങ്ങനെയാണ് തിരിച്ചെത്തിയ പ്രവാസികളുടെ കണക്ക്.
ചൊവ്വാഴ്ച രണ്ട് വിമാനം കൊച്ചിയിലെത്തി. എയർ ഇന്ത്യയുടെ ദമ്മാം-കൊച്ചി വിമാനവും എയർഇന്ത്യ എക്സ്പ്രസിെൻറ ക്വാലാലംപുർ-കൊച്ചി വിമാനവുമാണ് ചൊവ്വാഴ്ച രാത്രി കൊച്ചിയിലെത്തിയത്. രണ്ടു വിമാനത്തിലുമായി മൊത്തം 321 പേർ നാടണഞ്ഞു. എയർഇന്ത്യ വിമാനത്തിൽ 143 പേരും എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ഒരു കൈക്കുഞ്ഞ് അടക്കം 178 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ബുധനാഴ്ച കൊച്ചിയിൽ പ്രവാസികളുമായി മൂന്ന് വിമാനങ്ങളെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.