Posted On
date_range Updated On
date_range പ്രവാസികൾ രാജ്യത്തിന്റെ അനൗദ്യോഗിക അംബാസഡർമാർ -സാദിഖലി ശിഹാബ് തങ്ങൾ
ടോക്യോ (ജപ്പാൻ): രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും ഉയർത്തിപ്പിടിക്കുന്നതിലും സംരക്ഷിക്കുന്നതിലും മുഖ്യ പങ്ക് വഹിക്കുന്ന പ്രവാസി സമൂഹം രാജ്യത്തിന്റെ അനൗദ്യോഗിക അംബാസഡർമാരാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ടോക്യോവിൽ കമ്യൂണിറ്റി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിഹോൺ കൈരളി അസോസിയേഷനും വേൾഡ് മലയാളി ഫെഡറേഷനും സംയുക്തമായാണ് കമ്യൂണിറ്റി മീറ്റ് സംഘടിപ്പിച്ചത്. അഡ്വ. ഹാരിസ് ബീരാൻ എം.പി മുഖ്യപ്രഭാഷണം നടത്തി. പ്രഫ. ശക്തികുമാർ, അനിൽരാജ്, ഡോ. ആനന്ദ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.