ബാറുടമകളിൽനിന്ന് മാസപ്പടി: എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊച്ചി: പെരുമ്പാവൂരിലെ ബാറുടമകളിൽ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തിൽ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പെരുമ്പാവൂർ എക്സൈസ് സി.ഐ അടക്കമുള്ളവർക്കെതിരെയാണ് നടപടി.

നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ആരോപണ വിധേയരായ 20 ഓളം ഉദ്യോഗസ്ഥരെ നേരത്തെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

ഉദ്യോഗസ്ഥർ തങ്ങളിൽനിന്ന് മാസപ്പടി വാങ്ങുന്നതായി ബാറുടമകൾ ജനുവരിയിൽ വിജിലൻസിന് മൊഴി നൽകിയിരുന്നു.

Tags:    
News Summary - excise-officers-got-suspension-for-bribe-from-bar owners-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.