മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണി 'ചൈന വൈറ്റ് ' ഹെറോയിനുമായി പിടിയിൽ

ആലുവ: കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണി ആലുവ റേഞ്ച് എക്സൈസിന്‍റെ പിടി യിലായി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ഇംദാദുൽ ബിശ്വാസ് എന്നയാളാണ് പിടിയിലായത്. ഇയാളിൽ നിന്ന് 6 ഗ്രാം ഹെറോയി ൻ പിടിച്ചെടുത്തു. ചൈന വൈറ്റ് ഇനത്തിൽപ്പെട്ട ഹെറോയിനാണ് പിടിച്ചത്.

മാറമ്പിളളിക്ക് സമീപം ഇടനിലക്കാരനെ കാത ്ത് നിൽക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഷാഡോ സംഘമെത്തി പിടികൂടുകയായിരുന്നു. കൊച്ചിയിലെ ഡി.ജെ. പാർട്ടികളും മറ്റും സംഘടിപ്പിക്കുന്ന ഇടനിലക്കാരുടെ മുൻകൂട്ടിയുള്ള ഓഡർ പ്രകാരമാണ് മയക്കുമരുന്ന് എത്തിക്കുന്നത്. ഈ ഇനത്തിലെ 5 ഗ്രാം മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്. 2 മില്ലി ഗ്രാം ഹെറോയിൻ അടങ്ങുന്ന പാക്കറ്റ് 2000 രൂപ നിരക്കിൽ ആലുവ, മാറമ്പിള്ളി ഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപന നടത്തിവന്നിരുന്നതായും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി അധികൃതർ അറിയിച്ചു.

ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന ജലംഗിയിൽ നിന്നാണ് ഈ മയക്കുമരുന്ന് കേരളത്തിലെത്തിച്ചതെന്ന് എക്സൈസ് പറയുന്നു. കൊച്ചിയിലെ ലഹരി മാഫിയ സംഘങ്ങൾ ആലുവ ഇടത്താവളമാക്കി മാറ്റുന്നതിനെതിരെ പ്രവർത്തനം ശക്തമാക്കുന്നതിനായി ഡെപ്യൂട്ടി കമ്മീഷണർ എ.എസ് രഞ്ജിത്തിന്‍റെ മേൽനോട്ടത്തിൽ ആലുവ എക്സൈസ് റേഞ്ചിൽ രൂപികരിച്ച ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഷാഡോ സംഘത്തിന്‍റെ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇയാളിൽനിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ച വിദ്യാർത്ഥികളേയും യുവാക്കളേയും കണ്ടെത്തി എക്സൈസിന്‍റെ സൗജന്യ ലഹരി വിമുക്ത കേന്ദ്രങ്ങളിൽ എത്തിച്ച് ചികിൽസ നൽകുന്നതിന് നടപടി സ്വീകരിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ ഷാഡോ ടീമംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർ സിയാദ്, എക്സൈസ് ഡ്രൈവർ സുനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Tags:    
News Summary - excise custody for heroin aluva-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.