എക്സൈസിന് ആശ്വാസം, ഒടുവിൽ ‘ജി.കെ’ പിടിയിൽ
തിരുവനന്തപുരം: കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ ‘ജി.കെ’ എന്ന വിളിപ്പേരുള്ള ജ ോർജ്കുട്ടി അറസ്റ്റിലായത് എക്സൈസിന് ആശ്വാസമായി. തിരുവനന്തപുരത്തുനിന്ന് 20 കോടി രൂപ വില വരുന്ന ഹഷീഷ് ഓയിലും കഞ്ചാവുമായി പിടിയിലായ ജോര്‍ജ്കുട്ടി ഈ മാസം നാലിന് തെളിവെടുപ്പിനിടെ ബംഗളൂരുവില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടത് എക്സൈസിന് കടുത്ത നാണക്കേടായിരുന്നു. പ്രതി രക്ഷപ്പെട്ടയുടൻതന്നെ എക്സൈസ് ഉദ്യോഗസ്ഥർ ബംഗളൂരു പൊലീസിൽ പരാതി നൽകിയെങ്കിലും അത്ര പിന്തുണ കിട്ടിയിരുന്നില്ല. അതിനെതുടർന്ന് ജോർജ്കുട്ടിയെ പിടികൂടാൻ ദിവസങ്ങളായി എക്സൈസ് പദ്ധതികൾ തയാറാക്കിവരുകയായിരുന്നു.
പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജിന് പ്രതിയുടെ വെടിയേറ്റത് എക്സൈസിനെ ഞെട്ടിച്ചിട്ടുണ്ട്. കുറ്റവാളികൾ ആധുനിക തോക്കുകൾ ഉപയോഗിക്കുേമ്പാൾ ആ സൗകര്യങ്ങളുള്ള ആയുധങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവും സേനാംഗങ്ങൾ ഉന്നയിക്കുന്നുണ്ട്.
തിങ്കളാഴ്ച അർധരാത്രി നിലമ്പൂര്‍ വാണിയമ്പലത്ത് വെച്ചാണ് ജോര്‍ജ്കുട്ടിയെ എക്സൈസ് പിടികൂടിയത്. വാണിയമ്പലത്തെ രണ്ടാംഭാര്യയുടെ വീട്ടിൽ ജോര്‍ജ്കുട്ടി എത്തിയെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് എക്സൈസ് ഇയാള്‍ക്കായി വലവിരിച്ചത്. മുമ്പ് പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച കേസിലും ഇയാൾ പ്രതിയാണ്. പല ജില്ലകളിലും ഇയാൾക്ക് മയക്കുമരുന്ന് കച്ചവടമുണ്ട്. ആന്ധ്രയിലെ നക്സലൈറ്റ് മേഖലകളിൽനിന്ന് മയക്കുമരുന്ന് ബംഗളൂരുവിൽ എത്തിച്ച് അവിടെനിന്ന് വാഹനങ്ങളിൽ കേരളത്തിലേക്ക് കടത്തി വിൽപന നടത്തുകയാണ് ജോർജ്കുട്ടിയുടെ രീതി. കാറിനടിയിൽ പ്രത്യേക അറകളുണ്ടാക്കി ഹഷീഷ് ഒായിൽ കടത്തുേമ്പാഴായിരുന്നു ഇയാൾ തിരുവനന്തപുരത്ത് പിടിയിലായത്. അതുമായി ബന്ധപ്പെട്ട തെളിവെടുപ്പിനിടെയാണ് ഇയാൾ രക്ഷപ്പെട്ടതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.