കള്ളവോട്ട്​: പരാതി ലഭിച്ചാൽ വെബ്​ കാസ്​റ്റിങ്​ ദൃശ്യങ്ങൾ പരിശോധിക്കും -ടിക്കാറാം മീണ

തിരുവനന്തപുരം: കാസർകോടും കണ്ണൂരും നടന്ന കള്ളവോട്ട്​ സംബന്ധിച്ച്​​ പരാതി ലഭിച്ചാൽ ദൃശ്യങ്ങൾ പരിശോധിക്കു മെന്ന്​ മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫീസർ ടിക്കാറാം മീണ. വെബ്​ കാസ്​റ്റിങ്ങിൻെറ ദൃശ്യങ്ങൾ തെരഞ്ഞെടുപ്പ്​ കമ്മീഷൻെറ കൈവശമുണ്ട്​. അത്​ പരിശോധിച്ച്​ പരാതിയിൽ അന്വേഷണം നടത്താം. ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ ഇലക്​ഷൻ ​െപറ്റീഷൻ ഫയൽ ചെയ്യാവുന്നതാണെന്നും ടിക്കാറാം മീണ പറഞ്ഞു.

ജില്ലാ കലക്​ടർമാരുടെ റിപ്പോർട്ട്​ വര​ട്ടെ. അത്​ പരിശോധിച്ച ശേഷം തീരുമാനമെടുക്കാം. കള്ളവോട്ട്​ ചരിത്രം മുന്നിൽ കണ്ടാണ്​ ഈ ബൂത്തുകളിൽ വെബ്​ കാസ്​റ്റിങ്​ വെച്ചത്​. സംഭവം എത്ര ഗുരുതരമാണെന്ന്​ തെര​െഞ്ഞടുപ്പ്​ കമ്മീഷൻ ആണ്​ തീരുമാനിക്കുന്നത്​. തെരഞ്ഞെടുപ്പ്​ ഫലം ചോദ്യം ചെയ്​തുകൊണ്ട്​ കോടതിയിൽ പോകാവുന്നതാണെന്നും മീണ പറഞ്ഞു.

കാസർകോട്​ മണ്ഡലത്തിലെ തൃക്കരിപ്പൂരും കണ്ണൂരിലെ പിലാത്തറയിലും കള്ളവോട്ട്​ നടന്നതായുള്ള ദൃശ്യങ്ങളാണ്​ കോൺഗ്രസ്​ പുറത്തുവിട്ടത്​.

Tags:    
News Summary - Examin the Web Casting on Fake Vote - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.