കോഴിക്കോട്: പോസ്റ്റൽ വോട്ടുകൾക്കു പിന്നാലെ വോട്ടെണ്ണൽ ഇ.വി.എമ്മിലേക്ക് മാറിയതോടെ യു.ഡി.എഫ് മുന്നേറ്റം. യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളിലും, ഒപ്പം എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളിലും യു.ഡി.എഫ് സ്ഥാനാർഥികളുടെ മുന്നേറ്റമാണ് സൂചിപ്പിക്കുന്നത്. പതിവായി പോസ്റ്റൽ വോട്ടുകളിൽ എൽ.ഡി.എഫ് ഭൂരിപക്ഷമാണെങ്കിൽ, ഇത്തവണ ഇരു കക്ഷികളും ഇഞ്ചോടിഞ്ചായിരുന്നു നില. എന്നാൽ, വോട്ടെണ്ണലിന്റെ ആദ്യ 40 മിനിറ്റ് പിന്നിട്ടതോടെയാണ് ഇ.വി.എം എണ്ണാൻ തുടങ്ങിയത്. ഇതോടെ, പതിയെ യു.ഡി.എഫ് ലീഡ് പിടികകാൻ തുടങ്ങുകയായിരുന്നു.
പാലക്കാട്, കളമശ്ശേരി, തൃത്താല, എറണാകുളം, കൊയിലാണ്ടി, നാദാപുരം, അമ്പലപ്പുഴ, കോഴിക്കോട് നോർത്ത്, പേരാമ്പ്ര, വടകര, അഴീക്കോട് എന്നിങ്ങനെയാണ് ആദ്യ റൗണ്ടുകളിലെ ലീഡ് പിടിക്കുന്നു.
വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ (ഒമ്പത് മണി) യു.ഡി.എഫിന് 87 സീറ്റിലും, എൽ.ഡി.എഫിന് 48 സീറ്റിലുമാണ് ലീഡുള്ളത്. നാല് സീറ്റുകളിൽ എൻ.ഡി.എ മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.