ന്യൂഡൽഹി: മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്നവരെ കോവിഡ് പരിശോധനക്ക് വിധേയരാക്കണമെന്നും മുഴുവൻപേർക്കും എത്രയും പെട്ടെന്ന് വാക്സിൻ നൽകണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് സുപ്രീംകോടതി. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അന്തേവാസികളെ ഭിക്ഷാടകരെ പാർപ്പിക്കുന്ന കേന്ദ്രങ്ങളിലേക്ക് മാറ്റിയ മഹാരാഷ്ട്ര സർക്കാറിെൻറ നടപടിയെ വിമർശിച്ച ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച്, ഇത് മാനസികാരോഗ്യ നിയമത്തിന് എതിരാണെന്നും ഉടൻ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
രോഗം ഭേദമായിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്നവരും ഇപ്പോഴും ചികിത്സ വേണ്ടവരുമായവരുടെ കണക്കുകളിലെ അപാകത ഉടൻ പരിഹരിക്കണം. സുപ്രധാന വിഷയമായതിനാൽ ഇത് ഗൗരവതരമായി എടുക്കുകയാണ്. മൂന്നാഴ്ചക്കുശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
രോഗം ഭേദമായിട്ടും സാമൂഹിക ബഹിഷ്കരണം ഭയന്ന് പതിനായിരത്തോളം പേർ രാജ്യത്തെ മാനസികാരോഗ്യകേന്ദ്രങ്ങളിൽ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ഗൗരവ് ബൻസൽ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.